കായികം

കടുത്ത പോരാട്ടം അതിജീവിച്ച് മലയാളി താരം പ്രണോയ്; സ്വിസ് ഓപ്പണ്‍ ഫൈനലില്‍

സമകാലിക മലയാളം ഡെസ്ക്

ബാസല്‍: സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ പോരാട്ടത്തിന്റെ ഫൈനലിലേക്ക് മുന്നേറി മലയാളി താരം എച്എസ് പ്രണോയ്. സെമിയില്‍ കടുത്ത പോരാട്ടം അതിജീവിച്ചാണ് പ്രണോയിയുടെ മുന്നേറ്റം. 

സെമിയില്‍ ഇന്തോനേഷ്യന്‍ താരം അന്റണി സിനിസുക ജിന്റിങിനെ വീഴ്ത്തിയാണ് മലയാളി താരം കലാശപ്പോരിനെത്തുന്നത്. ആദ്യ സെറ്റ് നേടിയ ശേഷം രണ്ടാം സെറ്റ് കൈവിട്ടതിന് പിന്നാലെ മൂന്നാം സെറ്റില്‍ തിരിച്ചടിച്ചാണ് 29കാരനായ താരത്തിന്റെ മുന്നേറ്റം. സ്‌കോര്‍: 21-19, 19-21, 21-18. 

2017ല്‍ യുഎസ് ഓപ്പണിന്റെ ഫൈനലില്‍ കടന്ന ശേഷം ഇതാദ്യമായാണ് പ്രണോയ് ഒരു അന്താരാഷ്ട്ര പോരാട്ടത്തിന്റെ ഫൈനലിലേക്ക് മുന്നേറുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ സാമ്പത്തിക വര്‍ഷം മലയാളി കുടിച്ചത് 19,088 കോടിയുടെ മദ്യം, റെക്കോര്‍ഡ്

മഞ്ഞപ്പിത്തം: നാലുജില്ലകളില്‍ ജാഗ്രത, കുടിവെള്ള സ്രോതസുകളില്‍ പരിശോധന

വിവാഹമോചനക്കേസില്‍ സമീപിച്ച യുവതിയെ ബലാത്സംഗം ചെയ്ത കേസ്: രണ്ട് മലയാളി അഭിഭാഷകര്‍ക്ക് ജാമ്യം

കുസാറ്റ് ക്യാമ്പസില്‍ വിദ്യാര്‍ഥിനിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; പൊലീസുകാരന്‍ അറസ്റ്റില്‍

75ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു