കായികം

റുതുരാജിന് അര്‍ധ സെഞ്ച്വറി; ചെന്നൈ ബാറ്റിങിനെ പ്രതിരോധത്തിലാക്കി ഗുജറാത്ത് ബൗളര്‍മാര്‍; ജയിക്കാന്‍ 134 റണ്‍സ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന് വിജയിക്കാന്‍ 134 റണ്‍സ്. ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരായ പോരാട്ടത്തില്‍ അവരുടെ പോരാട്ടം 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 133 റണ്‍സില്‍ അവസാനിപ്പിച്ചു. ടോസ് നേടി ചെന്നൈ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 

ഓപ്പണര്‍ റുതുരാജ് ഗെയ്ക്‌വാദ് അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. നാരായണ്‍ ജഗദീശന്‍, മോയിന്‍ അലി എന്നിവരാണ് രണ്ടക്കം കടന്ന മറ്റു രണ്ട് പേര്‍. 

റുതുരാജ് 49 പന്തുകള്‍ നേരിട്ട് നാല് ഫോറും ഒരു സിക്‌സും സഹിതം 53 റണ്‍സ് അടിച്ചെടുത്തു. 33 പന്തുകള്‍ നേരിട്ട് മൂന്ന് ഫോറും ഒരു സിക്‌സും സഹിതം ജഗദീശന്‍ 39 റണ്‍സ് എടുത്തു പുറത്താകാതെ നിന്നു. 17 പന്തില്‍ രണ്ട് വീതം സിക്‌സ് സഹിതം മൊയീന്‍ അലി 21 റണ്‍സെടുത്തു. മിച്ചല്‍ സാന്റ്‌നര്‍ ഒരു റണ്ണുമായി പുറത്താകാതെ നിന്നു. 

ആദ്യം ബാറ്റിങിന് ഇറങ്ങിയ ചെന്നൈക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു. രണ്ടാം ഓവറില്‍ അവര്‍ക്ക് തിരിച്ചടിയേറ്റു. ഡെവോണ്‍ കോണ്‍വെ അഞ്ച് റണ്‍സുമായി മടങ്ങി. 

പിന്നീട് ക്രീസില്‍ ഒന്നിച്ച മൊയീന്‍ അലി- റുതുരാജ് സഖ്യം ഇന്നിങ്‌സ് നേരെയാക്കി. മൊയീന്‍ മടങ്ങിയ ശേഷം എത്തിയ ജഗദീശനും ചെന്നൈ ഓപ്പണറെ പിന്തുണച്ചതോടെ അവര്‍ നൂറ് കടന്നു. 

അലി പുറത്തായ ശേഷം എത്തിയ ശിവം ഡുബെ (0), മഹേന്ദ്ര സിങ് ധോനി (ഏഴ്) എന്നിവര്‍ പെട്ടെന്ന് മടങ്ങിയതോടെ അവസാന ഓവറുകളില്‍ ചെന്നൈയ്ക്ക് വലിയ സ്‌കോറിലെത്താന്‍ സാധിച്ചില്ല. 

ഗുജറാത്ത് നിരയില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി മുഹമ്മദ് ഷമി തിളങ്ങി. റാഷിദ് ഖാന്‍, അല്‍സാരി ജോസഫ്, സായ് കിഷോര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്