കായികം

തോമസ് കപ്പ് ഫൈനല്‍; ലക്ഷ്യയുടെ ഗംഭീര തിരിച്ചുവരവ്; ഇന്ത്യ മുന്നില്‍

സമകാലിക മലയാളം ഡെസ്ക്

ബാങ്കോക്ക്: ചരിത്രത്തിലാദ്യമായി തോമസ് കപ്പ് ബാഡ്മിന്റണ്‍ പോരാട്ടത്തിന്റെ ഫൈനലിലേക്ക് മുന്നേറിയ ഇന്ത്യക്ക് ആദ്യ പോരാട്ടത്തില്‍ തകര്‍പ്പന്‍ ജയം. ഇന്തോനേഷ്യയാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. 

പുരുഷ വിഭാഗം സിംഗിള്‍സില്‍ ലക്ഷ്യ സെന്‍ വിജയത്തിലൂടെ ഇന്ത്യക്ക് ലീഡ് സമ്മാനിച്ചു. സിംഗിള്‍സ് പോരാട്ടത്തില്‍ ലക്ഷ്യ ഇന്തോനേഷ്യന്‍ താരം അന്റണി ജിന്റിങിനെ വീഴ്ത്തിയാണ് ലക്ഷ്യ ഇന്ത്യയെ മുന്നില്‍ കടത്തിയത്. 

ആദ്യ സെറ്റ് കൈവിട്ട ശേഷം ശക്തമായി തിരിച്ചെത്തിയാണ് ലക്ഷ്യം വിജയം തൊട്ടത്. സ്‌കോര്‍: 8-21, 21-17, 21-16.

ആദ്യ സെറ്റില്‍ 8-21 എന്ന സ്‌കോറിലാണ് ലക്ഷ്യ വീണത്. പിന്നീട് ശക്തമായി തിരിച്ചടിച്ച താരം 21-17, 21-16 എന്ന സ്‌കോറിന് വിജയം പിടിക്കുകയായിരുന്നു. മത്സരം ഒരു മണിക്കൂറും അഞ്ച് മിനിറ്റും നീണ്ടു.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്