കായികം

രാഹുൽ നയിക്കും, സഞ്ജു ഇല്ല; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം ഇവർ 

സമകാലിക മലയാളം ഡെസ്ക്

ക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പരമ്പരയിൽ കെ എൽ രാഹുൽ ആയിരിക്കും ഇന്ത്യയെ നയിക്കുക. റിതുരാജ് ഗെയ്‌ക്‌വാദ്, ഇഷാൻ കിഷൻ, ദീപക് ഹൂഡ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, ദിനേഷ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, വെങ്കിടേഷ് അയ്യർ, ചഹൽ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, ആർ ബിഷ്‌ണോയി, ഭുവനേശ്വർ, ഹർഷൽ പട്ടേൽ, അവേഷ് ഖാൻ, അർഷ്ദീപ് സിംഗ്, ഉമ്രാൻ മാലിക് എന്നിവരാണ് ടീമിൽ ഇടം നേടിയ താരങ്ങൾ. 

ഐപിഎല്ലിന് പിന്നാലെയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഞ്ച് ടി20 മത്സരങ്ങൾ അടങ്ങുന്ന പരമ്പര കളിക്കുന്നത്. ജൂൺ അഞ്ചിനാണ് പരമ്പര ആരംഭിക്കുന്നത്. 

പര്യടനത്തിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. തെംബ ബവൂമയാണ് ടീമിനെ നയിക്കുന്നത്. ക്വിന്റൺ ഡി കോക്ക്, റീസ ഹെൻഡ്രിക്‌സ്, ഹെന്റിച്ച് ക്ലാസൻ, എയ്ഡൻ മാർക്രം, ഡേവിഡ് മില്ലർ, ലുംഗി എൻഗിഡി, വെയ്ൻ പാർനൽ, ഡ്വെയ്ൻ പ്രിട്ടോറ്യൂസ്, കഗിസോ റബാദ, തബ്രൈസ് ഷംസി, ട്രിസ്റ്റൺ സ്റ്റബ്‌സ്, റാസി വാൻ ഡർ ഡസ്സൻ, മാർകോ ജാൻസൻ എന്നിവരാണ് ടീം അം​ഗങ്ങൾ. ഈ പരമ്പരയ്ക്ക് ശേഷം ഇന്ത്യൻ ടീം അയർലൻഡിലേക്ക് യാത്ര തിരിക്കും. രണ്ട് ടി20 അവിടെ ഇന്ത്യ കളിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ആലുവയില്‍ ഗുണ്ടാ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു; നാലുപേര്‍ക്ക് പരിക്ക്

വീണ്ടും രക്ഷകനായി സ്‌റ്റോയിനിസ്, 45 പന്തില്‍ 62 റണ്‍സ്; മുംബൈയെ തോല്‍പ്പിച്ച് ലഖ്‌നൗ

ഇന്നുമുതൽ സാമ്പത്തികരം​ഗത്ത് നിരവധി മാറ്റങ്ങൾ; അറിയേണ്ട നാലുകാര്യങ്ങൾ

സേലത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞു; നാലു മരണം; 45 പേര്‍ക്ക് പരിക്ക്