കായികം

അഡ്‌ലെയ്ഡില്‍ ഇന്ത്യയെ ബാറ്റിങ്ങിനയച്ച് ബംഗ്ലാദേശ്; അക്ഷര്‍ ടീമിലേക്ക് തിരിച്ചെത്തി 

സമകാലിക മലയാളം ഡെസ്ക്


അഡ്‌ലെയ്ഡ്: സെമി സാധ്യതകള്‍ നിര്‍ണയിക്കുന്ന ബംഗ്ലാദേശിന് എതിരായ മത്സരത്തില്‍ ഇന്ത്യക്ക് ടോസ് നഷ്ടം. ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷക്കീബ് അല്‍ ഹസന്‍ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. 

പ്ലേയിങ് ഇലവനില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ വരുന്നത്. ദീപക് ഹൂഡയ്ക്ക് പകരം അക്ഷര്‍ പട്ടേല്‍ പ്ലേയിങ് ഇലവനിലേക്ക് എത്തി. സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ പരിക്കേറ്റ ദിനേശ് കാര്‍ത്തിക്കും പ്ലേയിങ് ഇലവനില്‍ ഉണ്ട്. 

ആദ്യ മൂന്ന് കളിയിലും പരാജയപ്പെട്ട ദിനേശ് കാര്‍ത്തിക്കിനെ പ്ലേയിങ് ഇലവനില്‍ നിന്ന് മാറ്റി അക്ഷര്‍ പട്ടേലിനെ ഇലവനിലേക്ക് കൊണ്ടുവരണം എന്ന വാദങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍ വിക്കറ്റിന് പിന്നില്‍ ദിനേശ് കാര്‍ത്തിക്കിനെ തന്നെ നിലനിര്‍ത്താനാണ് ടീം മാനേജ്‌മെന്റ് തീരുമാനിച്ചത്. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് നാല് കളിയില്‍ നിന്ന് 6 പോയിന്റ് ആവും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കെജരിവാള്‍ സമൂഹത്തിനു ഭീഷണിയല്ല'; ഇക്കഴിഞ്ഞ ഒന്നര വര്‍ഷവും അദ്ദേഹം പുറത്തായിരുന്നില്ലേ?: സുപ്രീം കോടതി

വാഹനവില്‍പ്പന കുതിച്ചുകയറി; ടാറ്റ മോട്ടേഴ്‌സിന്റെ ലാഭത്തില്‍ വന്‍വര്‍ധന, ലാഭവീതം ആറുരൂപ

കെജരിവാളിന്റെ ജാമ്യം ബിജെപിക്ക് ഏറ്റ തിരിച്ചടി; തെരഞ്ഞെടുപ്പ് ഫലം നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാകും ഈ വിധി; പിണറായി

ശബരിമല മാസപൂജ:താല്‍ക്കാലിക പാര്‍ക്കിങിന് അനുമതി, കൊടികളും ബോര്‍ഡും വെച്ച വാഹനങ്ങള്‍ക്ക് ഇളവ് വേണ്ടെന്നും ഹൈക്കോടതി

ബുംറയെ പിന്തള്ളി ഹര്‍ഷല്‍ പട്ടേലിന്റെ വിക്കറ്റ് വേട്ട