കായികം

മൂന്നാം അര്‍ധ ശതകവുമായി കോഹ്‌ലി, ഫോമിലേക്കെത്തി രാഹുലും; ബംഗ്ലാദേശിന് 185 റണ്‍സ് വിജയ ലക്ഷ്യം 

സമകാലിക മലയാളം ഡെസ്ക്

അഡ്‌ലെയ്ഡ്: ട്വന്റി20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശിന് മുന്‍പില്‍ 185 റണ്‍സ് വിജയ ലക്ഷ്യം വെച്ച് ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് 184 റണ്‍സ് കണ്ടെത്തിയത്. കോഹ്‌ലിയും കെ എല്‍ രാഹുലും  ഇന്ത്യക്കായി അര്‍ധ ശതകം കണ്ടെത്തി.

കോഹ് ലിയുടെ ഈ വര്‍ഷത്തെ ലോകകപ്പിലെ മൂന്നാമത്തെ അര്‍ധശതകമാണ് ഇത്. 44 പന്തില്‍ നിന്ന് 8 ഫോറും ഒരു സിക്‌സും പറത്തി 64 റണ്‍സോടെ കോഹ്‌ലി പുറത്താവാതെ നിന്നു. കെ എല്‍ രാഹുല്‍ ടൂര്‍ണമെന്റില്‍ ആദ്യമായി ഫോമിലേക്ക് എത്തിയാണ്‌ അര്‍ധ ശതകം കണ്ടെത്തിയത്. 32 പന്തില്‍ നിന്ന് മൂന്ന് ഫോറും നാല് സിക്‌സും ഉള്‍പ്പെടുന്നതാണ് രാഹുലിന്റെ ഇന്നിങ്‌സ്. 

രോഹിത് ശര്‍മ ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നാലാം ഓവറില്‍ തന്നെ പുറത്തായി. 8 പന്തില്‍ നിന്ന് രണ്ട് റണ്‍സ് എടുത്ത് നില്‍ക്കെ രോഹിത്തിനെ ഹസന്‍ മഹ്മുദ് ആണ് മടക്കിയത്. കട്ട് ഷോട്ടിന് കളിച്ച രോഹിത്തിന് പിഴച്ചപ്പോള്‍ പന്ത് നേരെ ബാക്ക് വേര്‍ഡ് പോയിന്റില്‍ യാസിര്‍ അലിയുടെ കൈകളിലേക്ക് എത്തി. 

സൂര്യകുമാര്‍ യാദവും മടങ്ങിയതിന് പിന്നാലെ ഇന്ത്യക്ക് തുടരെ വിക്കറ്റുകള്‍ നഷ്ടമായി. ഹര്‍ദിക് അഞ്ചും ദിനേശ് കാര്‍ത്തിക്കും അക്ഷര്‍ പട്ടേലും ഏഴ് റണ്‍സ് വീതവും എടുത്ത് മടങ്ങി. ബംഗ്ലാദേശിനായി ഹസന്‍ മഹ്മുദ് മൂന്ന് വിക്കറ്റും ഷക്കീബ് രണ്ട് വിക്കറ്റും വീഴ്ത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്