കായികം

ആരാണ് ആയിഷ ഒമർ? സാനിയ-ഷുഐബ് ബന്ധം തകർത്തത് ഈ പാക് നടിയോ? 

സമകാലിക മലയാളം ഡെസ്ക്

ടെന്നിസ് താരം സാനിയ മിർസയും പാക് ക്രിക്കറ്റ് താരം ഷുഐബ് മാലിക്കും വേര്‍പിരിയുന്നെന്ന അഭ്യൂഹങ്ങൾ ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. 'തകര്‍ന്ന ഹൃദയങ്ങള്‍ എങ്ങോട്ട് പോകുന്നു, ദൈവത്തെ കണ്ടെത്താന്‍' എന്ന സാനിയയുടെ ഇൻസ്റ്റ​​ഗ്രാം പോസ്റ്റിന് പിന്നാലെ ചർച്ചകൾ നിറഞ്ഞു. എന്നാൽ ഈ വാക്കുകൾക്ക് പിന്നിലെ കാരണമെന്താണെന്ന് സാനിയയോ പ്രചരിക്കുന്ന വാർത്തകളിലെ വാസ്തവം വിവരിച്ച് ഷുഐബോ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ വിവാഹമോചന വാർത്തകള്‍ക്കൊപ്പം ആയിഷ ഒമര്‍ എന്ന പേരുകൂടി നിറയുന്നുണ്ട്. 

ആരാണ് ആയിഷ ഒമര്‍?

പാകിസ്ഥാനി നടിയും മോഡലും യുട്യൂബറുമാണ് ആയിഷ ഒമര്‍. ആയിഷയുമായുള്ള ഷൂഐബിന്റെ അടുപ്പമാണ് താരദമ്പതികള്‍ തമ്മില്‍ വേര്‍പിരിയാന്‍ കാരണമെന്നും ഷുഐബ് സാനിയയെ വഞ്ചിച്ചെന്നുമാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

കഴിഞ്ഞ വര്‍ഷം ഓക്കെ പാകിസ്ഥാന്‍ എന്ന മാസികയ്ക്ക് വേണ്ടി ഷുഐബും ആയിഷയും ഒരുമിച്ച് ഒരു ഫോട്ടോഷൂട്ട് നടത്തിയിരുന്നു. ഇതിനുശേഷം ആയിഷയും താരവും തമ്മിലുള്ള സൗഹൃദം വളര്‍ന്നെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍. ബോള്‍ഡ് ഫോട്ടോഷൂട്ടിനായി ആയിഷ തന്നെ സഹായിച്ചുവെന്ന് പിന്നീട് ഷുഐബ് പറഞ്ഞിരുന്നു. 

ഗായിക, അവതാരക

അഭിനയത്തിന് മുമ്പ് ​ഗായികയായും അവതാരകയായും ആയിഷ തിളങ്ങിയിട്ടുണ്ട്. കറാച്ചി സേ ലാഹോര്‍ എന്ന സിനിമയിലൂടെ 2015ലാണ് നടി അരങ്ങേറ്റം കുറിച്ചത്. പാകിസ്ഥാനിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് ആയിഷയിപ്പോള്‍. യല്‍ഘര്‍ (2017, കാഫ് കങ്കണ (2019) തുടങ്ങിയവ ശ്രദ്ധേയ ചിത്രങ്ങളാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍; ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍

'മലയാളം സംസാരിക്കുന്ന മെലിഞ്ഞ ആള്‍, ഒച്ചവെച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണി'; കാസര്‍കോട് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്കായി തിരച്ചില്‍

ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ടു; തമിഴ്‌നാട്ടിൽ ലോറിക്ക് പിന്നിൽ ബസിടിച്ച് നാല് മരണം

ഹെല്‍മെറ്റ് ധരിച്ചത് കൊണ്ട് മാത്രം കാര്യമില്ല!, ആഘാതം കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം; മുന്നറിയിപ്പ്

തുടക്കത്തില്‍ പതറി, രക്ഷകനായി ക്യാപ്റ്റന്‍, 63 റണ്‍സുമായി പുറത്താകാതെ സാം കറന്‍; സഞ്ജുവിനും സംഘത്തിനും വീണ്ടും തോല്‍വി