കായികം

'ലോകകപ്പില്‍ കഠിനാധ്വാനം ചെയ്തതാണ് ഞങ്ങള്‍'; ഇടവേളയെ വിമര്‍ശിച്ച ശാസ്ത്രിക്ക് അശ്വിന്റെ മറുപടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാഹുല്‍ ദ്രാവിഡ് ഇടവേളയെടുത്തതിനെ വിമര്‍ശിച്ച മുന്‍ പരിശീലകന്‍ രവി ശാസ്ത്രിക്ക് മറുപടിയുമായി സ്പിന്നര്‍ ആര്‍ അശ്വിന്‍. ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ കഠിനാധ്വാനം ചെയ്യുകയായിരുന്നു എന്ന് ഓര്‍മിപ്പിച്ചാണ് അശ്വിന്റെ വാക്കുകള്‍. 

എന്തുകൊണ്ടാണ് ലക്ഷ്മണ്‍ വ്യത്യസ്തമായൊരു ടീമുമായി ന്യൂസിലന്‍ഡ് പര്യടനത്തിന് പോയത് എന്നത് ഞാന്‍ വിശദീകരിക്കാം. രാഹുല്‍ ദ്രാവിഡും അദ്ദേഹത്തിന്റെ സംഘവും ട്വന്റി20 ലോകകപ്പില്‍ ഏറെ കഠിനാധ്വാനം ചെയ്തിരുന്നു. തുടക്കത്തിലെ പ്ലാനിങ് മുതല്‍. അതെല്ലാം അടുത്ത് നിന്ന് കണ്ടതിനാലാണ് ഞാന്‍ പറയുന്നത്. ഓരോ എതിരാളികള്‍ക്കും ഓരോ ഗ്രൗണ്ടിനും വേണ്ടി പ്രത്യേകം പ്ലാനുകള്‍ ഇവരുടെ പക്കലുണ്ടായിരുന്നു, അശ്വിന്‍ പറയുന്നു. 

മാനസികമായും ശാരീരികമായും അവര്‍ ക്ഷീണിതരാണ്

മാനസികമായും ശാരീരികമായും അവര്‍ ക്ഷീണിതരാണ് . എല്ലാവര്‍ക്കും ഇടവേള ആവശ്യമാണ്. ന്യൂസിലന്‍ഡ് പര്യടനം കഴിയുന്നതോടെ ബംഗ്ലാദേശിന് എതിരായ പരമ്പര വരുന്നു. അതിനാലാണ് മറ്റൊരു കോച്ചിങ് സംഘത്തെ നിയോഗിച്ചത്, തന്റെ യുട്യൂബ് ചാനലില്‍ അശ്വിന്‍ പറഞ്ഞു. 

ഇടവേള എടുക്കുന്നതില്‍ തനിക്ക് വിശ്വാസമില്ല എന്നാണ് രവി ശാസ്ത്രി പറഞ്ഞത്. എന്റെ ടീമിനെ എനിക്ക് മനസിലാക്കണം. എന്റെ കളിക്കാരെ എനിക്ക് മനസിലാക്കണം. എന്തിനാണ് ഇത്രയും ഇടവേളകള്‍? 2-3 മാസം ഐപിഎല്ലിനെ തുടര്‍ന്ന് ലഭിക്കുന്നു. പരിശീലകന്‍ എന്ന നിലയില്‍ ആ ഇടവേള മതിയാവും എന്നും രവി ശാസ്ത്രി പറഞ്ഞിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം