കായികം

സ്‌കലോനിയുടെ തന്ത്രങ്ങള്‍ എന്താവും? പോളണ്ടിനെതിരെ അര്‍ജന്റീന ഇറങ്ങുക മാറ്റങ്ങളോടെ 

സമകാലിക മലയാളം ഡെസ്ക്

ദോഹ: പോളണ്ടിനെതിരെ ഇന്ന് അര്‍ജന്റീന ജീവന്മരണ പോരിനിറങ്ങുമ്പോള്‍ ആദ്യ ഇലവനില്‍ എന്തെല്ലാം മാറ്റങ്ങള്‍ സ്‌കലോനി വരുത്തും എന്നതിലേക്കാണ് ആരാധകരുടെ ശ്രദ്ധ. സ്‌കലോനിക്കും സംഘത്തിനും ഇന്ന് പിഴവുകള്‍ക്ക് അവസരമില്ല. സെന്റര്‍  ബാക്ക് സ്ഥാനത്ത് ലിസാന്‍ഡ്രോ മാര്‍ട്ടിനസ് ആദ്യ ഇലവനില്‍ സ്ഥാനം നേടിയേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. 

സൗദിക്ക് എതിരായ ആദ്യ മത്സരത്തില്‍ പഴികേട്ട ക്രിസ്റ്റ്യന്‍ റൊമേരോ ആദ്യ ഇലവനില്‍ പ്രതിരോധനിരയില്‍ ഇടം നേടിയേക്കും. ലിയാന്‍ഡ്രോ പരദെസ് ഗൈഡോ റോഡ്രിഗസിന് പകരം ആദ്യ ഇലവനിലേക്ക് വരാന്‍ സാധ്യതയുണ്ട്. ലിയാന്‍ഡ്രോ പരദെസ് അല്ലെങ്കില്‍ എന്‍സോ ഫെര്‍ണാണ്ടസും റോഡ്രിഗസിന് പകരം എത്തിയേക്കും. 

വിങ്ങില്‍ മോന്റിയേലിന് പകരം നഹുവെല്‍ മൊളീന മടങ്ങിയെത്താനും സാധ്യതയുണ്ട്. നെതര്‍ലന്‍ഡ്‌സ് കളിക്കാരുടെ ഉയരക്കൂടുതലും അര്‍ജന്റീനയ്ക്ക് തലവേദനയാണ്. നെതര്‍ലന്‍ഡ്‌സ് കളിക്കാരുടെ ഉയരവും ആദ്യ ഇലവനെ തയ്യാറാക്കുമ്പോള്‍ സ്‌കലോനി കണക്കിലെടുത്തേക്കും. 

ഗ്രൂപ്പ് സിയില്‍ നിലവില്‍ മൂന്ന് പോയിന്റോടെ രണ്ടാം സ്ഥാനത്താണ് അര്‍ജന്റീന. പോളണ്ടിനെതിരെ സമനില വഴങ്ങിയാല്‍ സൗദി-മെക്‌സിക്കോ മത്സര ഫലമാവും അര്‍ജന്റീനയുടെ ഭാവി നിര്‍ണയിക്കുക. സൗദി-മെക്‌സിക്കോ മത്സരം സമനിലയിലായാല്‍ സൗദിക്കും അര്‍ജന്റീനയ്ക്കും നാല് പോയിന്റാവും. ഇങ്ങനെ വന്നാല്‍ ഗോള്‍ വ്യത്യാസം ആവും പരിഗണിക്കുക.

ഈ വാർത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്