കായികം

മന്ദാനയും ഷഫാലിയും തുടക്കത്തിലെ മടങ്ങി; ഏഷ്യാ കപ്പില്‍ ലങ്കയ്ക്ക് മുന്‍പില്‍ ഇന്ത്യന്‍ വനിതകള്‍ പരുങ്ങുന്നു

സമകാലിക മലയാളം ഡെസ്ക്

ധാക്ക: വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ജയം തേടിയിറങ്ങി ഇന്ത്യ. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ വനിതകള്‍ ഏഷ്യാ കപ്പിലേക്ക് എത്തുന്നത്. 

ടോസ് ഭാഗ്യം ഏഷ്യാ കപ്പിലും ഹര്‍മന്‍പ്രീതിനൊപ്പം നില്‍ക്കുന്നില്ല. കഴിഞ്ഞ ഏഴ് മത്സരങ്ങളില്‍ ഒരു വട്ടം മാത്രമാണ് ഹര്‍മന് ടോസ് നേടാന്‍ സാധിച്ചത്. ശ്രീലങ്കയ്ക്ക് എതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് മൂന്നാം ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. 

മൂന്നാം ഓവറിലെ രണ്ടാമത്തെ പന്തില്‍ സ്മൃതി മന്ദാനയാണ് മടങ്ങിയത്. 7 പന്തില്‍ നിന്ന് ആറ് റണ്‍സ് എടുത്ത് നില്‍ക്കെയാണ് മന്ദാന മടങ്ങിയ്. സുഗന്ധിക കുമാരിയാണ് മന്ദാനയുടെ വിക്കറ്റ് വീഴ്ത്തിയത്. 

മന്ദാന മടങ്ങിയതിന് പിന്നാലെ ഷഫാലി വര്‍മയും കൂടാരം കയറി. 11 പന്തില്‍ നിന്ന് 10 റണ്‍സ് എടുത്താണ് ഷഫാലി മടങ്ങിയത്. ഓപ്പണര്‍മാരെ തുടക്കത്തില്‍ തന്നെ നഷ്ടമായതോടെ ഇന്ത്യ 23-2 എന്ന നിലയിലേക്ക് വീണു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്