കായികം

ഏഷ്യാ കപ്പില്‍ തായ്‌ലന്‍ഡിന്റെ അട്ടിമറി; തുടരെ മൂന്നാം ജയം തേടിയിറങ്ങിയ പാകിസ്ഥാനെ വീഴ്ത്തി 

സമകാലിക മലയാളം ഡെസ്ക്

ധാക്ക: വനിതാ ഏഷ്യാ കപ്പില്‍ അട്ടിമറി ജയവുമായി തായ്‌ലന്‍ഡ്. പാകിസ്ഥാനെ 4 വിക്കറ്റിനാണ് തായ്‌ലന്‍ഡ് വീഴ്ത്തിയത്. ട്വന്റി20 ക്രിക്കറ്റില്‍ ആദ്യമായാണ് തായ്‌ലന്‍ഡ് വനിതാ ടീം പാകിസ്ഥാനെ തോല്‍പ്പിക്കുന്നത്. 

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ വനിതകള്‍ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സ് ആണ് കണ്ടെത്തിയത്. എന്നാല്‍ ഒരു പന്ത് ശേഷിക്കെ ആറ് വിക്കറ്റ് നഷ്ടത്തില്‍ തായ്‌ലന്‍ഡ് വനിതകള്‍ ജയം പിടിച്ചു. 

51 പന്തില്‍ നിന്ന് 61 റണ്‍സ് എടുത്ത തായ്‌ലന്‍ഡിന്റെ നട്ടാകാന്‍ ചാന്‍ടാം ആണ് കളിയിലെ താരം. 5 ഫോറും രണ്ട് സിക്‌സുമാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് വന്നത്. ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും തായ്‌ലന്‍ഡ് ഓപ്പണിങ് ബാറ്റര്‍ പിടിച്ചുനിന്ന് ടീമിനെ വിജയ തീരത്തെത്തിച്ചു. 

അവസാന ഓവറില്‍ 9 റണ്‍സാണ് തായ്‌ലന്‍ഡിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഏഷ്യാ കപ്പിലെ തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ട് ഇറങ്ങിയ പാകിസ്ഥാന് പക്ഷേ തായ്‌ലന്‍ഡിനെ പിടിച്ചുനിര്‍ത്താനായില്ല. 64 പന്തില്‍ നിന്ന് 56 റണ്‍സ് നേടിയ സിദ്ര അമീന്‍ ആണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. മറ്റ് പാക് താരങ്ങളില്‍ ആര്‍ക്കും സ്‌കോര്‍ ഉയര്‍ത്താനായില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളില്‍ കീടനാശിനിയുടെ അംശം; റിപ്പോര്‍ട്ടുകള്‍ തള്ളി എഫ്എസ്എസ്‌എഐ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു