കായികം

'ഖത്തറിലേത് എന്റെ അവസാന ലോകകപ്പ്'; മെസി ഉറപ്പിച്ചു 

സമകാലിക മലയാളം ഡെസ്ക്

പാരിസ്: ഖത്തറിലേത് തന്റെ അവസാനത്തെ ലോകകപ്പ് ആയിരിക്കുമെന്ന് അര്‍ജന്റൈന്‍ ഇതിഹാസ താരം ലയണല്‍ മെസി. ലോകകപ്പിനായി ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണെന്നും മെസി പറയുന്നു.

ഇതെന്റെ അവസാന ലോകകപ്പ് ആയിരിക്കുമോ? അതെ, ഉറപ്പായും ആയിരിക്കും. ശാരീരികമായി ഞാന്‍ നല്ല അവസ്ഥയിലാണ്. ഈ വര്‍ഷം എനിക്ക് നല്ല പ്രീ സീസണ്‍ ലഭിച്ചു. കഴിഞ്ഞ വര്‍ഷം കാര്യങ്ങളെല്ലാം അങ്ങനെ ആയത് കൊണ്ട് പ്രീസീസണ്‍ ലഭിച്ചിരുന്നില്ല. പരിശീലനം തുടങ്ങിയത് വൈകിയാണ്. താളമില്ലാതെയാണ് കളിച്ചത്. ടൂര്‍ണമെന്റ് തുടങ്ങി കഴിഞ്ഞിരുന്നു. പിന്നെ ഞാന്‍ ദേശിയ ടീമിലേക്ക് പോയി. തിരികെ വന്നപ്പോള്‍ പരിക്കേറ്റു, മെസി പറയുന്നു. 

ലോകകപ്പിനായി ഞാന്‍ ദിവസങ്ങള്‍ എണ്ണുകയാണ്

ലോകകപ്പിനായി ഞാന്‍ ദിവസങ്ങള്‍ എണ്ണുകയാണ്. സത്യം എന്തെന്നാല്‍, ലോകകപ്പ് ഇപ്പോള്‍ ആയിരുന്നെങ്കില്‍ എന്ന ഉല്‍ക്കണ്ടയാണ് മനസില്‍. എന്താണ് സംഭവിക്കാന്‍ പോവുന്നത്, ഇത് അവസാനത്തേതാണ്. അത് എങ്ങനെ ആയിത്തീരും. ഒരു വശത്ത് ലോകകപ്പ് ആകാന്‍ അക്ഷമയോടെയുള്ള കാത്തിരിപ്പ്, മറുവശത്ത് ലോകകപ്പ് അകന്ന് പോയാലും പ്രശ്‌നമില്ല എന്ന മാനസികാവസ്ഥ, അര്‍ജന്റൈന്‍ ഇതിഹാസം പറയുന്നു.

2006,2010,2014,2018 ലോകകപ്പുകളില്‍ നിന്നായി 19 മത്സരങ്ങളില്‍ നിന്ന് ആറ് ഗോളുകളാണ് മെസിയുടെ പേരിലുള്ളത്. ഈ സീസണില്‍ പിഎസ്ജിക്ക് വേണ്ടിയും അര്‍ജന്റീനക്ക് വേണ്ടിയും മിന്നും ഫോമിലാണ് മെസിയുടെ കളി. പിഎസ്ജിക്കായി ലീഗ് വണ്ണില്‍ 9 കളിയില്‍ നിന്ന് 5 ഗോളും 7 അസിസ്റ്റും മെസിയുടെ പേരിലുള്ളത്. 

ചാമ്പ്യന്‍സ് ലീഗ് സീസണില്‍ 3 കളിയില്‍ നിന്ന് രണ്ട് ഗോളും ഒരു അസിസ്റ്റും മെസിയുടെ അക്കൗണ്ടിലുണ്ട്. അര്‍ജന്റീനക്കായി ഈ സീസണില്‍ ഇതുവരെ രണ്ട് മത്സം കളിച്ചപ്പോള്‍ രണ്ട് കളിയിലും രണ്ട് ഗോള്‍ വീതവും മെസി നേടി. സൗദി അറേബ്യക്കെതിരെ നവംബര്‍ 22നാണ് അര്‍ജന്റീനയുടെ ആദ്യ മത്സരം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു