കായികം

'എനിക്ക് ഒരുപാട് ഇഷ്ടമാണ്'; ഒന്നാം റാങ്കിനായുള്ള പോരില്‍ സൂര്യകുമാര്‍ യാദവിനെ ചൂണ്ടി റിസ്വാന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ട്വന്റി20 റാങ്കിങ്ങിലെ ഒന്നാം റാങ്കിനുവേണ്ടി സൂര്യകുമാര്‍ യാദവിനൊപ്പമുള്ള പോരിനെ കുറിച്ച് പ്രതികരിച്ച് പാക് ഓപ്പണര്‍ മുഹമ്മദ് റിസ്വാന്‍. സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങ് തനിക്ക് ഇഷ്ടപ്പെട്ടതാണെന്നാണ് മുഹമ്മദ് റിസ്വാന്‍ പ്രതികരിച്ചത്. 

സൂര്യകുമാര്‍ യാദവ് മികച്ച താരമാണ്. സൂര്യ ബാറ്റ് ചെയ്യുന്ന വിധം എനിക്ക് ഇഷ്ടമാണ്. എന്നാല്‍ ഓപ്പണറായി കളിക്കുന്നതും മധ്യനിരയില്‍ കളിക്കുന്നതും വ്യത്യസ്തമാണ്. ഒന്നാം റാങ്കിനെ കുറിച്ച് ഞാന്‍ ആലോചിച്ചിട്ടില്ല. ടീമിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ മാത്രമാണ് എന്റെ ശ്രമം. ഒന്നാം റാങ്കും മാന്‍ ഓഫ് ദി മാച്ചുമെല്ലാം നെഗറ്റീന് സോണിലേക്ക് നമ്മളെ എത്തിക്കുമെന്നും റിസ്വാന്‍ പറയുന്നു. 

മുഹമ്മദ് റിസ്വാന്‍ ആണ് ട്വന്റി20 റാങ്കിങ്ങില്‍ ഒന്നാമത്

നിലവില്‍ മുഹമ്മദ് റിസ്വാന്‍ ആണ് ട്വന്റി20 റാങ്കിങ്ങില്‍ ഒന്നാമത്. എന്നാല്‍ റിസ്വാനും രണ്ടാമതുള്ള സൂര്യകുമാര്‍ യാദവും തമ്മിലുള്ള പോയിന്റ് വ്യത്യാസം 16 മാത്രമാണ്. ട്വന്റി20 ലോകകപ്പിലാണ് സൂര്യകുമാര്‍ ഇനി കളിക്കുക. റിസ്വാന്‍ ലോകകപ്പിന് മുന്‍പ് മൂന്ന് ട്വന്റി20 മത്സരങ്ങള്‍ കളിച്ചേക്കും. ഇവിടെ മിന്നും പ്രകടനം പുറത്തെടുക്കാനായാല്‍ റിസ്വാന് ഒന്നാം സ്ഥാനത്തെ ലീഡ് വര്‍ധിപ്പിക്കാം. 

തകര്‍പ്പന്‍ ഫോമിലാണ് സൂര്യകുമാര്‍ യാദവ് ഓസ്‌ട്രേലിയയിലേക്ക് പറന്നിരിക്കുന്നത്. ഒരു കലണ്ടര്‍ വര്‍ഷം ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യുന്ന താരം എന്ന റെക്കോര്‍ഡ് സൂര്യകുമാര്‍ തന്റെ പേരിലേക്ക് മാറ്റിയിരുന്നു. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ആദ്യ രണ്ട് ട്വന്റി20യിലും വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത് റിസ്വാന്‍ പരമ്പരയിലെ താരമായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല