കായികം

രോഹിത്തിനേയും കൂട്ടരേയും വിറപ്പിക്കാന്‍ പാക് പേസര്‍; ഇന്ത്യക്കെതിരെ ഷഹീന്‍ അഫ്രീദി കളിക്കും 

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: ട്വന്റി20 ലോകകപ്പിലെ ഇന്ത്യക്കെതിരായ മത്സരത്തില്‍ പാക് പേസര്‍ ഷഹീന്‍ അഫ്രീദി കളിക്കും. ഒക്ടോബര്‍ 28നാണ് ഇന്ത്യാ-പാക് പോര്. ഈ സമയമാവുമ്പോഴേക്കും ഷഹീന്‍ ഫിറ്റ്‌നസ് വീണ്ടെടുക്കും എന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ റമീസ് രാജ വ്യക്തമാക്കിയത്. 

ജൂലൈയില്‍ ശ്രീലങ്കയ്ക്ക് എതിരായ കളിക്കിടയിലാണ് ഷഹീന്‍ അഫ്രീദിക്ക് പരിക്കേറ്റത്. ഇതേ തുടര്‍ന്ന് ഏഷ്യാ കപ്പും താരത്തിന് നഷ്ടമായി. പരിക്കില്‍ നിന്ന് വളരെ വേഗത്തില്‍ മുക്തനാവാന്‍ സാധിക്കുന്നുണ്ടെന്ന് ഷഹീന്‍ അറിയിച്ചതായി റമീസ് രാജ പറഞ്ഞു. 

ഞാന്‍ ഇപ്പോള്‍ തന്നെ 110 ശതമാനം ഓക്കെയാണ്

ഫിറ്റ്‌നസ് പൂര്‍ണമായും വീണ്ടെടുത്തതിന് ശേഷം മാത്രമാവും ഷഹീനെ ഗ്രൗണ്ടില്‍ ഇറക്കുക എന്നും റമീസ് രാജ വ്യക്തമാക്കുന്നു. ഞാന്‍ ഇപ്പോള്‍ തന്നെ 110 ശതമാനം ഓക്കെയാണ്. അതിനാല്‍ ആശങ്കപ്പെടേണ്ടതില്ല. മത്സരങ്ങള്‍ക്കായി പരിശീലനം നടത്തും ഇന്ത്യക്കെതിരെ ഇറങ്ങാന്‍ താന്‍ തയ്യാറായിരിക്കുമെന്നും ഷഹീന്‍ അറിയിച്ചതായി റമീസ് രാജ പറഞ്ഞു. 

2021ലെ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയെ തകര്‍ത്തത് ഷഹീന്‍ അഫ്രീദിയുടെ ഓപ്പണിങ് സ്‌പെല്ലാണ്. രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നിവര്‍ ഷഹീന്‍ അഫ്രീദിക്ക് മുന്‍പില്‍ മുട്ടുമടക്കി. ഓസ്‌ട്രേലിയയിലെ ബൗണ്‍സി പിച്ചുകളില്‍ ഷഹീന്‍ അഫ്രീദിയുടെ വേഗതയ്ക്ക് എതിരാളികളെ വിറപ്പിക്കാന്‍ സാധിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു