കായികം

​ഗാം​ഗുലി ഒഴിയുന്നു; ബിസിസിഐ ആധ്യക്ഷ സ്ഥാനത്തേക്ക് റോജർ ബിന്നി?

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് സൗരവ് ഗാംഗുലി ഒഴിഞ്ഞേക്കുമെന്ന് റിപ്പോർട്ടുകൾ. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്‍റെ ചെയര്‍മാനായി ഗാംഗുലി ചുമതലയേല്‍ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഗാംഗുലിക്കു പകരക്കാരനായി ബിസിസിഐ തലപ്പത്തേക്ക് മുന്‍ ഇന്ത്യന്‍ താരം റോജര്‍ ബിന്നി എത്തിയേക്കും. ഈ മാസം 18ന് നടക്കുന്ന വാര്‍ഷിക സമ്മേളനത്തിൽ ബിസിസിഐയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. ജെയ് ഷാ സെക്രട്ടറിയായി തുടരും.

നിലവില്‍ കര്‍ണാടക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷനായ റോജര്‍ ബിന്നി, 1983ലെ ലോകകപ്പ് നേടിയ ടീമിലെ അംഗമായിരുന്നു. ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി അംഗമായും റോജർ ബിന്നി പ്രവർത്തിച്ചിട്ടുണ്ട്. ബിസിസിഐയുടെ കരടു പട്ടികയില്‍ റോജർ ബിന്നിയുടേയും പേരുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

കെഎസ്ആർടിസി ഡ്രൈവര്‍ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

നവജാതശിശുവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ സംഭവം; യുവതിയുടെ സുഹൃത്തിനെതിരെ ബലാത്സം​ഗത്തിന് കേസ്

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ