കായികം

'ഏറെ പ്രയാസപ്പെട്ടു ഈ തിരിച്ചുവരവിന്'; ഗബ്ബയില്‍ ഇറങ്ങും മുന്‍പ് മുഹമ്മദ് ഷമി

സമകാലിക മലയാളം ഡെസ്ക്

ഗബ്ബ: ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് സംഘത്തില്‍ ഉള്‍പ്പെട്ടതിന് പിന്നാലെ ഹൃദയം തൊടുന്ന കുറിപ്പുമായി ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി. ട്വന്റി20 ലോകകപ്പ് ടീമിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല എന്നാണ് മുഹമ്മദ് ഷമി ട്വിറ്ററില്‍ കുറിച്ചത്. 

തിരിച്ചെത്താന്‍ ഒരുപാട് കഠിനാധ്വാനവും സമര്‍പ്പണവും വേണ്ടി വന്നു. എന്നാല്‍ ഓസ്‌ട്രേലിയയിലേക്കുള്ള യാത്ര അതിനെല്ലാം പ്രതിഫലം നല്‍കുന്നു. ടീം ഇന്ത്യയിലേക്ക് മടങ്ങി എത്തുന്നതിനേക്കാള്‍ നല്ല അനുഭവം വേറെ ഇല്ല. ലോകകപ്പിനായി കാത്തിരിക്കുന്നു, പരിശീലനം നടത്തുന്ന വീഡിയോ പങ്കുവെച്ച് 
മുഹമ്മദ് ഷമി ട്വിറ്ററില്‍ കുറിച്ചു. 

ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സ്റ്റാന്‍ഡ്‌ബൈ താരമായാണ് ഷമി സ്‌ക്വാഡില്‍ ഇടം നേടിയത്. കോവിഡ് ബാധിതനായതോടെ ഓസ്‌ട്രേലിയക്കും സൗത്ത് ആഫ്രിക്കയ്ക്കും എതിരായ പരമ്പരകള്‍ ഷമിക്ക് നഷ്ടമായി. എന്നാല്‍ പരിക്കിനെ തുടര്‍ന്ന് ബുമ്രയ്ക്ക് ടൂര്‍ണമെന്റ് നഷ്ടമായതോടെ ഷമി ഇന്ത്യയുടെ 15 അംഗ സംഘത്തില്‍ ഇടം നേടി. 

കഴിഞ്ഞ വര്‍ഷം ട്വന്റി20 ലോകകപ്പിലാണ് മുഹമ്മദ് ഷമി ഇന്ത്യക്ക് വേണ്ടി അവസാനമായി ട്വന്റി20 കളിച്ചത്. എന്നാല്‍ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടി മോശമില്ലാത്ത പ്രകടനം ഷമിയില്‍ നിന്ന് വന്നിരുന്നു. സന്നാഹ മത്സരങ്ങളില്‍ ഓസ്‌ട്രേലിയക്കും ന്യൂസിലന്‍ഡിനും എതിരെ നടത്തുന്ന പ്രകടനമായിരിക്കും ഷമിയുടെ സൂപ്പര്‍ 12 മത്സരങ്ങളിലെ പ്ലേയിങ് ഇലവനിലെ സ്ഥാനം നിര്‍ണയിക്കുക.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍