കായികം

ട്വന്റി20 ലോകകപ്പ്; ഇന്ത്യയെ ഒഴിവാക്കി സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് റോബിന്‍ ഉത്തപ്പ 

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ട്വന്റി20 ലോകകപ്പ് സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ചപ്പോള്‍ ഇന്ത്യയെ ഒഴിവാക്കി മുന്‍ താരം റോബിന്‍ ഉത്തപ്പ. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, പാകിസ്ഥാന്‍, സൗത്ത് ആഫ്രിക്ക എന്നിവരെയാണ് ട്വന്റി20 ലോകകപ്പ് സെമി ഫൈനലിസ്റ്റായി ഉത്തപ്പ പ്രവചിക്കുന്നത്. 

മുന്‍കൂറായി ഞാനൊരു കാര്യം പറയാം. ഇന്ത്യന്‍ ആരാധകര്‍ക്ക് ഇത് കേള്‍ക്കുമ്പോള്‍ ഇഷ്ടപ്പെട്ടെന്ന് വരില്ല. എങ്കിലും ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, പാകിസ്ഥാന്‍, സൗത്ത് ആഫ്രിക്ക എന്നിവരാവും സെമി ഫൈനലിസ്റ്റുകള്‍, ഉത്തപ്പ പറയുന്നു. 

ട്വന്റി20 ലോകകപ്പിലെ കഴിഞ്ഞ 7 എഡിഷനുകളില്‍ മൂന്ന് വട്ടമാണ് ഇന്ത്യ നോക്കൗട്ടില്‍ എത്തിയത്. 2007ല്‍ ഇന്ത്യ കിരീടം ചൂടിയപ്പോള്‍ 2014ല്‍ റണ്ണേഴ്‌സ് അപ്പായി. 2016ലെ ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനലിലും എത്തി.

ട്വന്റി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഞായറാഴ്ചയാണ് ഇന്ത്യയുടെ ആദ്യ മത്സരം. കഴിഞ്ഞ ട്വന്റി20 ലോകകപ്പില്‍ പാകിസ്ഥാനോട് 10 വിക്കറ്റിന് തോറ്റതിന്റെ കണക്ക് വീട്ടാനുറച്ചാവും ഇന്ത്യ ഇറങ്ങുക. കഴിഞ്ഞ വര്‍ഷം കോഹ് ലിക്ക് കീഴിലാണ് ഇറങ്ങിയത് എങ്കില്‍ ഇത്തവണ ക്യാപ്റ്റന്‍സിയുടെ ഭാരമില്ലാതെയാണ് കോഹ് ലി കളിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടി

ഓണ്‍ലൈന്‍ ഷോപ്പിങ്ങിന് അഞ്ചു സുരക്ഷാ ടിപ്പുകള്‍

ദക്ഷിണാമൂര്‍ത്തി സ്മരണയില്‍ സപ്തസ്വരങ്ങളുയരുന്ന ക്ഷേത്രം

ജോലി വിട്ട് വെള്ളിത്തിരയിലെത്തിയ നായകൻമാർ

'വഴക്ക്' പുതിയ തലത്തിലേക്ക്; സിനിമ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് സനല്‍കുമാര്‍ ശശിധരന്‍