കായികം

ബിഗ് ഹിറ്റിങ്ങിന് സ്‌പെഷ്യല്‍ ബാറ്റ്, ബുദ്ധി ധോനിയുടേത്; ഹര്‍ദിക്കിന്റേയും രാഹുലിന്റേയും തന്ത്രം

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ട്വന്റി20 ലോകകപ്പില്‍ തുടരെ രണ്ട് ജയവുമായി സെമിയോട് അടുക്കുകയാണ് ഇന്ത്യ. സൗത്ത് ആഫ്രിക്കയാണ് ഇന്ത്യയുടെ അടുത്ത എതിരാളികള്‍. അതിനിടയില്‍ ലോകകപ്പില്‍ ഇന്ത്യന്‍ കളിക്കാരില്‍ പലരും ഉപയോഗിക്കുന്ന ബാറ്റുകള്‍ ശ്രദ്ധ പിടിക്കുന്നു. 

ഹര്‍ദിക് പാണ്ഡ്യ, കെ എല്‍ രാഹുല്‍, ഋഷഭ് പന്ത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ എം എസ് ധോനി ട്വന്റി20 ക്രിക്കറ്റ് കളിക്കാന്‍ ഉപയോഗിച്ചതിന് സമാനമായ ബാറ്റുമായാണ് ട്വന്റി20 ലോകകപ്പ് കളിക്കാന്‍ എത്തിയിരിക്കുന്നത്. ബിഗ് ഹിറ്റുകള്‍ക്ക് സഹായിക്കുന്ന ബാറ്റാണ് ഇത്. 

ധോനിയുടെ നിര്‍ദേശം

കര്‍വ് ബാറ്റ് ഉപയോഗിച്ച ധോനിയുടെ പാതയാണ് ഇവരും പിന്തുടരുന്നത്. ഹര്‍ദിക്കിനും പന്തിനുമെല്ലാം ഈ ബാറ്റ് ഉപയോഗിക്കാന്‍ ധോനി തന്നെയാണ് നിര്‍ദേശം നല്‍കിയത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ധോനിയാണ് ഇത്തരം ബാറ്റ് ആദ്യം ആവശ്യപ്പെട്ടിരുന്നത് എന്നും ഇപ്പോള്‍ ഈ താരങ്ങള്‍ സമാനമായ ആവശ്യവുമായി എത്തുകയാണെന്നും എസ്ജി എംഡി പരസ് ആനന്ദിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഷോര്‍ട്ട് ഫോര്‍മാറ്റ് മത്സരങ്ങള്‍ക്കായി തയ്യാറാക്കുന്ന ബാറ്റാണ് ഇത്. ബാറ്റ് സ്വിങ് ചെയ്യിക്കുന്നതിലും ഇത് ഫലപ്രദമാണ്. ട്വന്റി20 ലോകകപ്പില്‍ ബാറ്റിങ്ങില്‍ തകര്‍ത്തടിക്കാന്‍ ഹര്‍ദിക് പാണ്ഡ്യക്ക് കഴിഞ്ഞിട്ടില്ല. ആദ്യ മത്സരത്തില്‍ കോഹ് ലിക്കൊപ്പം നിന്ന് ഇന്നിങ്‌സ് പടുത്തുയര്‍ത്തി എങ്കിലും സ്‌ട്രൈക്ക് റേറ്റ് ഉയര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. കെ എല്‍ രാഹുലും നിരാശപ്പെടുത്തുകയാണ്. ഋഷഭ് പന്തിന് ഇതുവരെ ഇലവനിലേക്ക് എത്താനായിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

തോറ്റു! കൊച്ചിയിലും മാറ്റമില്ല; രണ്ട് ഗോളിന് മുംബൈയ്ക്ക് മുന്നില്‍ വീണ് ബ്ലാസ്‌റ്റേഴ്‌സ് സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്