കായികം

"ടെസ്റ്റ് കാപ്റ്റന്‍സി വിട്ടപ്പോള്‍ ഒരു മെസേജ് അയച്ചത് ധോനി മാത്രം, മറ്റാരും എന്നോടൊന്നും പറഞ്ഞില്ല": വിരാട് കോഹ്‌ലി 

സമകാലിക മലയാളം ഡെസ്ക്

രിയറിലെ ഏറ്റവും മോശം സമയത്ത് മഹേന്ദ്രസിംഗ് ധോനി ഒപ്പം നിന്നതിനെക്കുറിച്ച് പറയുകയാണ് ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോഹ്‌ലി . ടെസ്റ്റ് കാപ്റ്റന്‍സി സ്ഥാനമൊഴിഞ്ഞപ്പോള്‍ ധോനി മാത്രമാണ് തനിക്ക് മെസേജ് അയച്ചത് എന്നാണ് താരം പറഞ്ഞത്. ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തിന് ശേഷം നടന്ന പ്രസ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുകയായിരുന്നു കോഹ്‌ലി. 

"ഞാന്‍ ടെസ്റ്റ് കാപ്റ്റന്‍സി ഒഴിഞ്ഞപ്പോള്‍ ഒരെയൊരാള്‍ മാത്രമാണ് എനിക്ക് മെസേജ് അയച്ചത്. അയാളോടൊപ്പം ഞാന്‍ കളിച്ചിട്ടുണ്ട്. എം എസ് ധോനി എന്നാണ് ആ വ്യക്തിയുടെ പേര്", കോഹ്‌ലി  പറഞ്ഞു. പലരുടെയും കൈയില്‍ തന്റെ നമ്പര്‍ ഉണ്ടെന്നും പലരും ടിവിയിലൂടെയും മറ്റും നിര്‍ദേശങ്ങള്‍ നല്‍കാറുണ്ടെന്നും പറഞ്ഞ താരം പക്ഷെ അന്ന് തനിക്ക് മെസേജ് അയച്ചത് ധോനി മാത്രമാണെന്ന് വ്യക്തമാക്കി. മറ്റാരും എനിക്ക് മെസേജ് ചെയ്തില്ല. എന്നോടൊന്നും പറഞ്ഞുമില്ല, കോഹ്‌ലിയുടെ വാക്കുകള്‍. 

ധോനിയുമായുള്ള തന്റെ ബന്ധവും അദ്ദേഹതതോടുള്ള ബഹുമാനവും ആത്മാര്‍ത്ഥമാണെന്ന് പറഞ്ഞ കോഹ്‌ലി തങ്ങള്‍ക്കിടയില്‍ യാതൊരു ഇന്‍സെക്യൂരിറ്റിയും ഇല്ലെന്നും കൂട്ടിച്ചേര്‍ത്തു. "എനിക്ക് ധോനിയില്‍ നിന്ന് ഒന്നും കിട്ടാനില്ല. തിരിച്ച് അദ്ദേഹത്തിന് എന്റെയടുത്ത് നിന്നും ഒന്നും കിട്ടാനില്ല. എനിക്കൊരിക്കലും അദ്ദേഹത്തിനൊപ്പം കളിക്കുമ്പോള്‍ ഇന്‍സെക്യൂരിറ്റി തോന്നിയിട്ടില്ല. അദ്ദേഹത്തിന് തിരിച്ച് എന്നോടും അങ്ങനെതന്നെയാണ്", കോഹ്‌ലി മാധ്യമങ്ങളോട് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍