കായികം

ഏഷ്യാകപ്പില്‍ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെതിരെ; പരീക്ഷണങ്ങള്‍ക്ക് സാധ്യത

സമകാലിക മലയാളം ഡെസ്ക്

ദുബായ്: എഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. രാത്രി 7.30 മുതലാണ് മത്സരം. ഇന്നലെ നടന്ന നിര്‍ണായക മത്സരം പാക്കിസ്ഥാന്‍ വിജയിച്ചതോടെ, ഇന്ത്യയും അഫ്ഗാനിസ്ഥാനും ഏഷ്യാകപ്പില്‍ ഫൈനല്‍ കാണാതെ പുറത്തായിരുന്നു. 

അതിനാല്‍ തന്നെ റിസര്‍വ് നിരയെ പരീക്ഷിക്കാന്‍ ഇന്ത്യ ഇന്ന് തയ്യാറായേക്കും. അടുത്ത മാസം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ലോകകപ്പ് ട്വന്റി20ക്കുള്ള പരിശീലനം എന്ന നിലയില്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് പരീക്ഷണങ്ങള്‍ക്ക് തയ്യാറായേക്കും. 

രണ്ടു മത്സരങ്ങളിലും കാര്യമായി തിളങ്ങാതിരുന്ന ഋഷഭ് പന്തിന് പകരം ദിനേശ് കാര്‍ത്തിക് ടീമില്‍ തിരിച്ചെത്തിയേക്കും. പരിക്കേറ്റ രവീന്ദ്രജഡേജയ്ക്ക് പകരം ടീമിലെത്തിയ അക്‌സര്‍ പട്ടേലും കളിച്ചേക്കും. കെ എല്‍ രാഹുലിന്റെ നിറം മങ്ങിയ പ്രകടനവും ടീമിന് തിരിച്ചടിയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ