കായികം

61 പന്തില്‍ 122 റണ്‍സ്; കോഹ്‌ലി തകര്‍ത്തെറിഞ്ഞത് 8 വമ്പന്‍ റെക്കോര്‍ഡുകള്‍

സമകാലിക മലയാളം ഡെസ്ക്

ദുബായ്: മൂന്ന് ഫോര്‍മാറ്റുകളിലായി 83 ഇന്നിങ്‌സുകളാണ് തന്റെ സെഞ്ചുറി വരള്‍ച്ച അവസാനിപ്പിക്കാന്‍ വിരാട് കോഹ് ലിക്ക് വേണ്ടി വന്നത്. 61 പന്തില്‍ നിന്ന് 12 ഫോറും ആറ് സിക്‌സും പറത്തി പുറത്താവാതെ നിന്ന ഇന്നിങ്‌സിലൂടെ റെക്കോര്‍ഡുകള്‍ പലതും ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ കടപുഴക്കി. 

  • 71 സെഞ്ചുറിയോടെ രാജ്യാന്തര ക്രിക്കറ്റിലെ സെഞ്ചുറി വേട്ടയില്‍ റിക്കി പോണ്ടിങ്ങിനൊപ്പം കോഹ് ലി എത്തി. 100 സെഞ്ചുറിയോടെ നില്‍ക്കുന്ന സച്ചിന്‍ മാത്രമാണ് ഇനി കോഹ് ലിക്ക് മുന്‍പിലുള്ളത്. 
  • 522 ഇന്നിങ്‌സുകളാണ് തന്റെ 71 സെഞ്ചുറികള്‍ക്കായി കോഹ് ലിക്ക് വേണ്ടിവന്നത്. ഏറ്റവും വേഗത്തില്‍ 71 സെഞ്ചുറികള്‍ തൊടുന്ന താരവുമായി ഇതിലൂടെ കോഹ് ലി. സച്ചിന് വേണ്ടി വന്നത് 523 ഇന്നിങ്‌സ്. 
  • 24000 റണ്‍സ് രാജ്യാന്തര ക്രിക്കറ്റില്‍ നേടുന്ന താരവുമായി കോഹ് ലി. ഏറ്റവും വേഗത്തില്‍ ഇത്രയും റണ്‍സ് എന്ന റെക്കോര്‍ഡും കോഹ് ലി തന്റെ പേരിലാക്കി. 543 ഇന്നിങ്‌സ് ആണ് സച്ചിന് 24000 രാജ്യാന്തര റണ്‍സിലേക്ക് എത്താന്‍ വേണ്ടി വന്നത്. 
  • 6 ട്വന്റി20 സെഞ്ചുറികളോടെ ട്വന്റി20യില്‍ കൂടുതല്‍ സെഞ്ചുറി നേടിയ ഇന്ത്യന്‍ താരം എന്ന നേട്ടത്തില്‍ രോഹിത് ശര്‍മയ്ക്കും കെ എല്‍ രാഹുലിനും ഒപ്പം കോഹ് ലി എത്തി. ഏഷ്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ ട്വന്റി20യില്‍ ആറ് സെഞ്ചുറിയുമായി പാക് ക്യാപ്റ്റന്‍ ബാബര്‍ അസമും ഇവര്‍ക്കൊപ്പമുണ്ട്. 
  • മൂന്ന് ഫോര്‍മാറ്റിലും സെഞ്ചുറി നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരവുമായി കോഹ് ലി. സുരേഷ് റെയ്‌ന, രോഹിത്, രാഹുല്‍ എന്നിവര്‍ക്കൊപ്പമാണ് കോഹ് ലി എത്തിയത്. ട്വന്റി20യില്‍ സെഞ്ചുറി നേടുന്ന ആറാമത്തെ ഇന്ത്യന്‍ താരവുമാണ് കോഹ് ലി, 
  • കോഹ് ലിയുടെ അഫ്ഗാന് എതിരായ 122 റണ്‍സ് ട്വന്റി20യിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോറായും മാറി. ശ്രീലങ്കക്കെതിരെ രോഹിത് നേടിയ 118 റണ്‍സ് ആണ് ഇവിടെ കോഹ് ലി മറികടന്നത്. 
  • 3500 ട്വന്റി20 റണ്‍സ് എന്ന നേട്ടവും കോഹ് ലി സ്വന്തമാക്കി. രോഹിത്തിന് ശേഷം ഈ നേട്ടത്തിലേക്ക് എത്തുന്ന ഇന്ത്യന്‍ താരമായി കോഹ് ലി. ഇതിലേക്ക് അതിവേഗം എത്തിയതിന്റെ റെക്കോര്‍ഡും കോഹ് ലി സ്വന്തമാക്കി. 96 ട്വന്റി20 ഇന്നിങ്‌സ് മാത്രമാണ് കോഹ് ലിക്ക് വേണ്ടിവന്നത്. 
  • 1042 റണ്‍സ് ആണ് ഏഷ്യാ കപ്പില്‍ കോഹ് ലി ഇതുവരെ നേടിയത്. രോഹിത് ശര്‍മയെ മറികടന്ന് ഇവിടേയും കോഹ്‌ലി ഇന്ത്യന്‍ താരങ്ങളില്‍ ഒന്നാമത് എത്തി. ആകെ നോക്കുമ്പോള്‍ മൂന്നാമതാണ് കോഹ് ലി. ജയസൂര്യയും സംഗക്കാരയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്