കായികം

'ഞാനാണ് ക്യാപ്റ്റന്‍'; പാകിസ്ഥാന്റെ ഡിആര്‍എസ് നഷ്ടപ്പെടുത്തി അമ്പയര്‍; കലിപ്പിച്ച് ബാബര്‍ അസം 

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഏഷ്യാ കപ്പ് കലാശപ്പോരിന് മുന്‍പ് ഫൈനലിസ്റ്റുകള്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ പാകിസ്ഥാനെ ശ്രീലങ്ക തകര്‍ത്തു. 5 വിക്കറ്റ് ജയത്തിലേക്കാണ് ശ്രീലങ്ക എത്തിയത്. പാകിസ്ഥാന്‍ തോല്‍വിയിലേക്ക് വീണ കളിയില്‍ ഡിആര്‍എസിന്റെ പേരിലും പാകിസ്ഥാന് കല്ലുകടിയുണ്ടായി. 

ശ്രീലങ്കന്‍ ഇന്നിങ്‌സിന്റെ 16ാം ഓവറിലാണ് സംഭവം. പാക് ക്യാപ്റ്റനായ ബാബര്‍ അസം ഡിആര്‍എസ് ആവശ്യപ്പെടാതെ തന്നെ അമ്പയര്‍ റിവ്യുവിനായി തേര്‍ഡ് അമ്പയറിലേക്ക് വിട്ടു. പാക് പേസര്‍ ഹസന്‍ അലിയുടെ ഡെലിവറിയില്‍ നിസങ്ക വിക്കറ്റിന് മുന്‍പില്‍ കുടുങ്ങി.

പാക് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്‍ അപ്പീല്‍ ചെയ്‌തെങ്കിലും അമ്പയര്‍ ഔട്ട് അനുവദിച്ചില്ല. പന്ത് ബാറ്റില്‍ തട്ടിയോ എന്ന് തിരക്കി ബാബര്‍ ക്രീസിലേക്ക് വന്നു. ഈ സമയം ബാബര്‍ റിവ്യു അപ്പീല്‍ നല്‍കാതെ തന്നെ അമ്പയര്‍ ഡിആര്‍എസിന് പോയി. 

ഞാനാണ് ക്യാപ്റ്റന്‍ എന്നാണ് അംപയറുടെ നീക്കത്തില്‍ അതൃപ്തി പരസ്യമാക്കിക്കൊണ്ട് ബാബര്‍ അസം പറഞ്ഞത്. റിവ്യു പാകിസ്ഥാന് നഷ്ടപ്പെടുകയും ചെയ്തു. മത്സര ഫലത്തിലേക്ക് വരുമ്പോള്‍ 20 ഓവറും ബാറ്റ് ചെയ്യാന്‍ ആവാതെയാണ് പാകിസ്ഥാന്‍ ഓള്‍ ഔട്ടായത്. 

19.1 ഓവറില്‍ 121 റണ്‍സിന് പാക് ഇന്നിങ്‌സ് അവസാനിച്ചു. 30 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ബാബര്‍ അസമാണ് അവരുടെ ടോപ് സ്‌കോറര്‍. ഹസരങ്ക മൂന്നും മഹീഷ് തീക്ഷ്ണയും പ്രമോദ് മദുഷനും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ചെയ്‌സ് ചെയ്ത് ഇറങ്ങിയ ലങ്ക 18 പന്തുകള്‍ ശേഷിക്കെ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

ചാലക്കുടി സ്വദേശിനി കാനഡയിൽ മരിച്ച സംഭവം കൊലപാതകമെന്ന് സംശയം; ഭർത്താവിനായി അന്വേഷണം

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സപ്പിഴവ്; അന്വേഷണ റിപ്പോർട്ട് ഇന്ന്