കായികം

'10 ദിവസമായി മാനേ പറയുന്നു, ലെവന്‍ഡോസ്‌കിക്ക് പാസ് കൊടുക്കരുത്'; പോരിന് മുന്‍പ് തോമസ് മുള്ളര്‍ 

സമകാലിക മലയാളം ഡെസ്ക്

മ്യൂണിക്ക്: ചാമ്പ്യന്‍സ് ലീഗില്‍ ബയേണിന് തിരിച്ചടി നല്‍കാന്‍ ബാഴ്‌സയ്ക്ക് സാധിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ലെവന്‍ഡോസ്‌കി ബയേണിന് എതിരെ ബാഴ്‌സ കുപ്പായത്തില്‍ കളിക്കാനിറങ്ങുന്നു എന്നതും മത്സരത്തിലേക്ക് ആരാധകരുടെ ശ്രദ്ധ പിടിക്കുന്നു. ഈ സമയം സഹതാരം മാനേയില്‍ നിന്ന് ലഭിച്ച രസകരമായ മുന്നറിയിപ്പ് വെളിപ്പെടുത്തുകയാണ് ബയേണ്‍ മുന്നേറ്റ നിര താരം തോമസ് മുള്ളര്‍. 

ലെവന്‍ഡോസ്‌കിക്ക് അബദ്ധത്തില്‍ പന്ത് പാസ് ചെയ്യരുത് എന്ന് മാനേ പറഞ്ഞതായാണ് മുള്ളര്‍ പറയുന്നത്. കഴിഞ്ഞ 10 ദിവസമായി മാനെ എന്നോട് പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമുണ്ട്. അബദ്ധത്തില്‍ പന്ത് ലെവന്‍ഡോസ്‌കിക്ക് പാസ് ചെയ്യരുതെന്ന്, ബാഴ്‌സയ്‌ക്കെതിരായ മത്സരത്തിന് മുന്‍പ് പ്രസ് കോണ്‍ഫറന്‍സില്‍ മുള്ളര്‍ പറഞ്ഞു. 

കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് വ്യത്യസ്തമായ ബാഴ്‌സയാണ് ഇത്തവണ ഞങ്ങളെ കാത്തിരിക്കുന്നത്. ഒരുപാട് ഗോളുകള്‍ അവര്‍ നേടിക്കഴിഞ്ഞു. ലാ ലീഗയില്‍ അവരിപ്പോള്‍ കളിക്കുന്ന വിധം തനിക്ക് ഇഷ്ടപ്പെട്ടതായും ബയേണ്‍ മുന്നേറ്റ നിര താരം പറയുന്നു. 

ബാഴ്‌സയും ബയേണും തമ്മില്‍ ഏറ്റുമുട്ടിയ കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ നിന്ന് 14 ഗോളുകളാണ് ബയേണ്‍ നേടിയത്. 2020ല്‍ 2-8ന് ബയേണ്‍ നാണം കെടുത്തിയതിന്റെ കണക്കും ബാഴ്‌സയ്ക്ക് വീട്ടാനുണ്ട്. കഴിഞ്ഞ സീസണില്‍ രണ്ട് വട്ടം ഏറ്റുമുട്ടിയപ്പോഴും എതിരില്ലാത്ത മൂന്ന് ഗോള്‍ വീതം നേടിയാണ് ബയേണ്‍ ജയം നേടിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ