കായികം

തകര്‍ത്തടിച്ച് സ്മൃതി മന്ദാന, ഇംഗ്ലണ്ട് വനിതകളെ വീഴ്ത്തി 1-1ന് ഒപ്പം പിടിച്ച് ഇന്ത്യ 

സമകാലിക മലയാളം ഡെസ്ക്

ഡെര്‍ബി: സ്മൃതി മന്ദാനയുടെ അര്‍ധ ശതകത്തിന്റെ മികവില്‍ ഇംഗ്ലണ്ടിന് എതിരായ പരമ്പരയിലെ രണ്ടാം ട്വന്റി20 ജയിച്ച് ഇന്ത്യന്‍ വനിതകള്‍. രണ്ടാം ട്വന്റി20യിലെ എട്ട് വിക്കറ്റ് ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 1-1ലേക്കും ഇന്ത്യ എത്തിച്ചു. 

ഡെര്‍ബിയില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തില്‍ കണ്ടെത്തിയത് 142 റണ്‍സ്. 54-5 എന്ന നിലയില്‍ തകര്‍ന്നിടത്ത് നിന്നാണ് ഇംഗ്ലണ്ട് തിരികെ കയറിയത്. 37 പന്തില്‍ നിന്ന് 51 റണ്‍സ് അടിച്ചെടുത്ത ഫ്രെയ കെംപ് ആണ് ഇംഗ്ലണ്ടിനെ രക്ഷിച്ചത്. ഇന്ത്യന്‍ ബൗളര്‍മാരില്‍ സ്‌നേഹ് റാണ മൂന്ന് വിക്കറ്റും രേണുക സിങ്ങും ദീപ്തി ശര്‍മയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 

ചെയ്‌സിങ്ങില്‍ മികച്ച തുടക്കം കണ്ടെത്തി മന്ദാനയും ഷഫലിയും

ചെയ്‌സ് ചെയ്ത് ഇറങ്ങിയ ഇന്ത്യക്കായി മന്ദാനയും ഷഫലിയും ചേര്‍ന്ന് അര്‍ധ ശതക കൂട്ടുകെട്ട് ഉയര്‍ത്തി. 20 റണ്‍സ് എടുത്ത് ഷഫലി മടങ്ങിയതിന് പിന്നാലെ ഹേമലതയും ക്രീസ് വിട്ടു. എന്നാല്‍ മന്ദാനയ്‌ക്കൊപ്പം പിടിച്ചു നിന്ന ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ മറ്റ് അപകടങ്ങളിലേക്ക് വീഴാത് ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ചു. 

79 റണ്‍സ് എടുത്ത് പുറത്താവാതെ നിന്ന മന്ദാനയാണ് കളിയിലെ താരം. 53 പന്തില്‍ നിന്ന് 13 ബൗണ്ടറികളുടെ അകമ്പടിയോടെയായിരുന്നു മന്ദാനയുടെ ഇന്നിങ്‌സ്. ഹര്‍മന്‍പ്രീത് 22 പന്തില്‍ നിന്ന് 29 റണ്‍സോടെ പുറത്താവാതെ നിന്നു. വ്യാഴാഴ്ചയാണ് പരമ്പര വിജയിയെ നിര്‍ണയിക്കുന്ന മൂന്നാം ട്വന്റി20. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്