കായികം

ഗ്രൗണ്ടിലിറങ്ങി റഫറിയെ ചീത്തവിളിച്ച് മൗറീന്യോ, പിന്നാലെ പരിശീലകന് ചുവപ്പുകാർഡ്, വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

റോം: റഫറിയോട് കയർത്ത് വിവാദത്തിലായിരിക്കുകയാണ് എ എസ് റോമ പരിശീലകൻ ഹോസെ മൗറീന്യോ. റഫറിയെ ചീത്തവിളിച്ച് മൗറീന്യോ ​ഗ്രൗണ്ടിലിറങ്ങിയതിന് പിന്നാലെയാണ് പരിശീലകന് റഫറി ചുവപ്പുകാർഡ് വിധിച്ചത്. 

ഇറ്റാലിയൻ സീരി എയിൽ അറ്റ്‌ലാന്റയ്‌ക്കെതിരായ മത്സരത്തിനിടെയാണ് സംഭവം. 56-ാം മിനിറ്റിൽ അറ്റ്‌ലാന്റയുടെ ബോക്‌സിനകത്തുവെച്ച് റോമയുടെ നിക്കോളോ സാനിയോളോയെ പ്രതിരോധതാരം കാലെബ് ഒക്കോളി വീഴ്ത്തി. പക്ഷെ റഫറി പെനാൽട്ടി അനുവദിച്ചില്ല. ഇതിൽ ക്ഷുപിതനായാണ് മൗറീന്യോ ഗ്രൗണ്ടിലേക്കിറങ്ങിയത്.  

വി എ ആർ ഉപയോഗിക്കാൻ റഫറിയോട് മൗറീന്യോ ആവശ്യപ്പെട്ടെങ്കിലും റഫറി ഇത് കേട്ടില്ല. ഇതിൽ അരിശംപൂണ്ടാണ് മൗറീന്യോ മോശമായി സംസാരിച്ചത്. ഇതിനുപിന്നാലെ റഫറി ചുവപ്പുകാർഡ് ഉയർത്തുകയും ചെയ്തു. ഇതോടെ മൗറീന്യോയ്ക്ക് അടുത്ത മത്സരത്തിൽ റോമയൊടൊപ്പം ചേരാനാവില്ല.

‌മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് അറ്റ്‌ലാന്റ റോമയെ പരാജയപ്പെടുത്തി. കരുത്തരായ ഇന്റർ മിലാനാണ് അടുത്ത മത്സരത്തിൽ റോമയുടെ എതിരാളി. ഇറ്റാലിയൻ സീരി എയിൽ നിലവിൽ ഏഴാം സ്ഥാനത്താണ് റോമ. ഏഴ് മത്സരങ്ങളിൽ നിന്ന് 13 പോയന്റാണ് ടീമിനുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി