കായികം

ബുമ്രയില്ലാത്ത അഞ്ചില്‍ 3 കളിയിലും തോല്‍വി; നാഗ്പൂരില്‍ സ്റ്റാര്‍ പേസര്‍ തിരിച്ചെത്തിയേക്കും

സമകാലിക മലയാളം ഡെസ്ക്

നാഗ്പൂര്‍: ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ സ്പീഡ് സ്റ്റാര്‍ ബുമ്ര ഇറങ്ങിയേക്കും. പരമ്പരയിലെ ആദ്യ മത്സരത്തില്‍ മൊഹാലിയില്‍ ബുമ്രയെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താത്തതിന് എതിരെ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. 

ബുമ്ര ഇല്ലാതെ ഇറങ്ങിയ കഴിഞ്ഞ 5 മത്സരങ്ങളില്‍ മൂന്നിലും ഇന്ത്യ തോറ്റിരുന്നു. പരിക്കിനെ തുടര്‍ന്ന് ജൂലൈ മുതല്‍ കളിക്കളത്തോട് വിട്ടു നില്‍ക്കുകയാണ് താരം. ബുമ്ര വരുന്നതോടെ ഉമേഷ് യാദവിനായിരിക്കും പ്ലേയിങ് ഇലവനിലെ സ്ഥാനം നഷ്ടമാവുക. ഉമേഷ് യാദവിന്റെ ഹോം ഗ്രൗണ്ടാണ് നാഗ്പൂര്‍. 

നെറ്റ്‌സില്‍ ബുമ്ര പരിശീലനം നടത്തിയതായും മത്സരത്തിന് ഇറങ്ങാന്‍ തയ്യാറാണെന്നുമാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ലോകകപ്പ് മുന്‍പില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ബുമ്രയെ കരുതലോടെ കൈകാര്യം ചെയ്യാനാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം.

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ട്വന്റി20യില്‍ 200ന് മുകളില്‍ വിജയ ലക്ഷ്യം കണ്ടെത്തിയിട്ടും ഇന്ത്യന്‍ ബൗളിങ് നിരയ്ക്ക് പ്രതിരോധിക്കാന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ പരിക്കില്‍ നിന്ന് മുക്തനായ ബുമ്രയെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണം എന്ന മുറവിളി ശക്തമായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍