കായികം

കെ എന്‍ അനന്തപത്മനാഭന് കോവിഡ്; കാര്യവട്ടം ട്വന്റി 20 യില്‍ അമ്പയറാകില്ല

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: കാര്യവട്ടത്ത് ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം ആരംഭിക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കെ അമ്പയറായ  കെ എന്‍ അനന്തപത്മനാഭന് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് അനന്തപത്മനാഭന്‍ അമ്പയറാകില്ല. 

മലയാളികളായ അനന്തപത്മനാഭനെയും നിതിന്‍ മേനോനെയുമാണ് അമ്പയര്‍മാരായി നിശ്ചയിച്ചിരുന്നത്.  ജെആര്‍ മദനഗോപാലാണ് ടിവി അമ്പയര്‍. വീരേന്ദര്‍ ശര്‍മ ഫോര്‍ത്ത് അമ്പയര്‍. മുന്‍ രാജ്യാന്തര താരമായ ജവഗല്‍ ശ്രീനാഥാണ് മാച്ച് റഫറി.

ഇന്‍ഡോറില്‍ താമസമാക്കിയ മലയാളി കുടുംബാംഗമാണ് നിതിന്‍ മേനോന്‍. തൃശൂര്‍ സ്വദേശിയായ മുന്‍ രാജ്യാന്തര അമ്പയര്‍ നരേന്ദ്ര മേനോന്റെയും ആലുവ സ്വദേശി ഗീതയുടെയും മകനാണ്.  ഐസിസി അമ്പയര്‍ എലീറ്റ് പാനലില്‍ ഇടം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് നിതിന്‍ മേനോന്‍. 

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലെ ആദ്യ ട്വന്റി20 മത്സരത്തിനാണ് ഇന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം വേദിയാവുന്നത്. രാത്രി 7 മണിക്കാണ് മത്സരം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ