കായികം

'മെസിയോ, നെയ്മറോ അല്ല, ഞാനാണ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം'- ക്രിസ്റ്റ്യാനോ റൊണാൾഡോ

സമകാലിക മലയാളം ഡെസ്ക്

റിയാദ്: ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം താനാണെന്ന് അവകാശപ്പെട്ട് പോർച്ചു​ഗൽ നായകനും സൂപ്പർ താരവുമായ ക്രിസ്റ്റ്യാനോ റൊണാൾ‍ഡ‍ോ. നിലവിൽ സൗദി പ്രൊ ലീ​ഗിൽ അൽ നസ്സറിന്റെ താരമായ ക്രിസ്റ്റ്യാനോ ഒരു സൗദി അറേബ്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ അവകാശ വാദം. 

'എന്നെക്കാൾ മികച്ച ഒരു താരത്തെ ഞാൻ കണ്ടിട്ടില്ല. എനിക്ക് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ ഇന്നുവരെ ഒരു ഫുട്ബോൾ കളിക്കാരനും മൈതാനത്ത് പ്രകടിപ്പിച്ചിട്ടില്ല. എന്നേക്കാൾ സമ്പൂർണനായ ഒരു കളിക്കാരനുമില്ല. രണ്ട് കാലുകൾ കൊണ്ടും മികച്ച രീതിയിൽ പന്ത് തട്ടാൻ സാധിക്കുന്ന വേ​ഗവും കരുത്തും ഉള്ള താരമാണ് ഞാൻ. ഹെഡ്ഡറുകളിലൂടെയും ഞാൻ ​ഗോളടിക്കുന്നു. ​​ഗോളുകൾ മാത്രമല്ല അസിസ്റ്റുകളും ചെയ്യുന്നു. നെയ്മറിനേയോ മെസിയെയോ ഇഷ്ടപ്പെടുന്നവരുണ്ട്. എന്നാൽ ഞാൻ നിങ്ങളോട് പറയുന്നു. എന്നെക്കാൾ പൂർണനായി മറ്റാരുമില്ല.'

'എന്നെപ്പോലെ വ്യക്തിഗത ട്രോഫികൾ ആരും നേടിയിട്ടില്ല. ഞാൻ ബാലൺ ഡി ഓറിനെക്കുറിച്ചല്ല പറയുന്നത്. മറ്റ് ട്രോഫികളെക്കുറിച്ചാണ്.' 

'ചിലർ വിചാരിക്കുന്നത് ഈ മികവ് ഞാൻ ജിം വർക്കൗട്ടിന്റെ ഫലമാണ് എന്നാണ്. എന്നാൽ അതു മാത്രമല്ല, പലതിന്റേയും ആകെ തുകയാണ് ഈ നേട്ടങ്ങൾ. എല്ലായ്പ്പോഴും ഉന്നതിയിൽ നിൽക്കണമെങ്കിൽ മറ്റുള്ളവരേക്കാൾ നിങ്ങൾക്ക് മികച്ച കഴിവുകൾ ഉണ്ടായിരിക്കണം'- ക്രിസ്റ്റ്യാനോ വ്യക്തമാക്കി. 

സമീപ ദിവസങ്ങളിൽ പോർച്ചു​ഗലിനായി യൂറോ കപ്പ് യോ​ഗ്യതാ പോരാട്ടത്തിൽ മികച്ച പ്രകടനമാണ് താരം നടത്തിയത്. രണ്ട് മത്സരങ്ങളിൽ നിന്ന് താരം നാല് ​ഗോളുകളാണ് വലയിലാക്കിയത്. സൗദി ലീ​ഗിലും 38കാരനായ താരം മിന്നും ഫോമിലാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ബോഡി ഷെയിമിങ് കമന്റുകൾ ചെയ്‌ത് തന്നെ വേദനിപ്പിക്കരുത്; അസുഖബാധിതയെന്ന് നടി അന്ന രാജൻ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

ടി20 ലോകകപ്പ്: ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകളും

സൂപ്പർഫാസ്റ്റ് കഴിപ്പ് വേണ്ട, പയ്യെ തിന്നാല്‍ ആരോ​ഗ്യം നീണ്ടകാലം നിൽക്കും