കായികം

24 പന്തില്‍ 51, തകര്‍ത്തടിച്ച് വിജയ് ശങ്കര്‍; ഗുജറാത്ത് ടൈറ്റന്‍സ് ഒന്നാമത് 

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ഐപിഎല്ലില്‍ അത്യന്തം ആവേശം നിറഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഗുജറാത്ത് ടൈറ്റന്‍സ് പരാജയപ്പെടുത്തി. ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ഏഴു വിക്കറ്റിനാണു ഗുജറാത്തിന്റെ വിജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം 13 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ഗുജറാത്ത് മറികടന്നത്. ഇതോടെ ഗുജറാത്ത് ടൈറ്റന്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. 

അര്‍ധ സെഞ്ചറി നേടിയ വിജയ് ശങ്കര്‍ (24 പന്തില്‍ 51), ഡേവിഡ് മില്ലര്‍ (18 പന്തില്‍ 32) എന്നിവരാണ് ഗുജറാത്തിനെ വിജയത്തിലെത്തിച്ചത്. 35 പന്തില്‍ 49 റണ്‍സെടുത്ത് ഓപ്പണര്‍ ശുഭ്മന്‍ ഗില്ലും തിളങ്ങി. ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് ഗുജറാത്തിനു നല്‍കിയത്. നാല് ഓവറില്‍ 41 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് ഓപ്പണിങ് കൂട്ടുകെട്ട് പിരിഞ്ഞത്. വണ്‍ഡൗണായി ഇറങ്ങിയ ഗുജറാത്ത് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ 20 പന്തില്‍ 26 റണ്‍സെടുത്തു പുറത്തായി. മധ്യനിരയില്‍ വിജയ് ശങ്കറും ഡേവിഡ് മില്ലറും തകര്‍ത്തടിച്ചതോടെ 17.5 ഓവറില്‍ ഗുജറാത്ത് വിജയത്തിലെത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്ത ഏഴു വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു. 39 പന്തുകളില്‍നിന്ന് 81 റണ്‍സെടുത്താണ് അഫ്ഗാന്‍ താരം റഹ്മാനുല്ല ഗുര്‍ബാസ് പുറത്തായത്. മികച്ച ഫോമിലുള്ള ജേസണ്‍ റോയ്ക്കു പരിക്കേറ്റതോടെയാണ് പകരക്കാരനായി റഹ്മാനുല്ല ടീമിലെത്തിയത്. ഓപ്പണറായി ഇറങ്ങിയ അഫ്ഗാനിസ്ഥാന്‍ യുവതാരം ഏഴ് സിക്‌സുകളും അഞ്ച് ഫോറുകളുമാണു നേടിയത്. അവസാന ഓവറുകളില്‍ റിങ്കു സിങ്ങും (20 പന്തില്‍ 19), ആന്ദ്രെ റസ്സലും (19 പന്തില്‍ 34) പൊരുതി നോക്കിയെങ്കിലും കൊല്‍ക്കത്തയുടെ പോരാട്ടം ഏഴു വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സിന് അവസാനിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് അതിശക്തമായ മഴ; തിങ്കളാഴ്ച ഏഴു ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്, ജാഗ്രത

പുതിയകാലത്തിന്റെ സാംസ്‌കാരിക വ്യവസായം

എപ്പോഴും അസുഖം? രോഗപ്രതിരോധ ശേഷി നിലനിര്‍ത്താന്‍ ഇവ ശീലമാക്കാം

രാമക്ഷേത്രത്തിന് പിന്നാലെ സീതയ്ക്ക് കൂറ്റന്‍ ക്ഷേത്രം നിര്‍മിക്കുമെന്ന് അമിത് ഷാ

ഇന്ത്യന്‍ കോച്ച്; റഡാറില്‍ ഫ്‌ളെമിങും പോണ്ടിങും?