കായികം

ലാറ പുറത്ത്, വെട്ടോറി അകത്ത്; സൺറൈസേഴ്സിനു പുതിയ പരിശീലകൻ

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ഐപിഎല്‍ ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പരിശീലക സ്ഥാനത്തു നിന്നു വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ പുറത്ത്. മുന്‍ റോയല്‍ ചലഞ്ചേഴ്‌സ് കോച്ചും ഇതിഹാസ ന്യൂസിലന്‍ഡ് സ്പിന്നറുമായ ഡാനിയല്‍ വെട്ടോറിയായിരിക്കും വരും സീസണില്‍ ടീമിന് തന്ത്രമോതുക. 

ഒരു സീസണ്‍ മാത്രമാണ് ലാറ എസ്ആര്‍എച്ചിന്റെ മുഖ്യ പരിശീലക സ്ഥാനത്തിരുന്നത്. ഇക്കഴിഞ്ഞ സീസണിലായിരുന്നു പരിശീലക സ്ഥാനത്തെത്തിയത്. എന്നാല്‍ ടീം 10ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇതോടെയാണ് ലാറയുടെ കസേര തെറിച്ചത്. 

2022ല്‍ ബാറ്റിങ് പരിശീലകനായാണ് ലാറ ടീമിലെത്തിയത്. പിന്നീട് കഴിഞ്ഞ സീസണില്‍ മുഖ്യ കോച്ചായി. എന്നാല്‍ പ്രകടനം മോശമായതോടെയാണ് ടീം ലാറയെ ഒഴിവാക്കിയത്. 

ആര്‍സിബിയെ 2014 മുതല്‍ 2018 വരെയുള്ള സീസണിലാണ് വെട്ടോറി പരിശീലിപ്പിച്ചത്. 2011 മുതല്‍ 13 വരെ വെട്ടോറി ആര്‍സിബിക്കായി ഐപിഎല്‍ കളിച്ചിരുന്നു. 2011, 12 സീസണില്‍ ടീമിന്റെ ക്യാപ്റ്റനും വെട്ടോറിയായിരുന്നു. വെട്ടോറിക്ക് ശേഷമാണ് കോഹ്‌ലി ടീമിന്റെ നായകനായത്. 

വെട്ടോറി പരിശീലകനായതിനു ശേഷം 2016 സീസണില്‍ ആര്‍സിബി ഫൈനലിലെത്തിയിരുന്നു. എന്നാല്‍ അന്ന് സണ്‍റൈസേഴ്‌സിനോടു പരാജയപ്പെട്ടു കിരീടം അടിയറവ് വച്ചു. അന്ന് കിരീടം നേടിയ ടീമിന്റെ പരിശീലകനായി വെട്ടോറി എത്തുന്നു എന്നത് കൗതുകമായി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാസര്‍കോട് പുലര്‍ച്ചെ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി, കമ്മല്‍ മോഷ്ടിച്ച് ഉപേക്ഷിച്ചു; കുട്ടി ആശുപത്രിയില്‍

ഇരട്ടയാറിലെ പെണ്‍കുട്ടിയുടെ കഴുത്തില്‍ മുറുക്കിയ ബെല്‍റ്റ് അച്ഛന്റേത്; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കാത്ത് പൊലീസ്

കൂടിയും കുറഞ്ഞും സ്വര്‍ണവില; 53,500ന് മുകളില്‍

ഡല്‍ഹിയുടെ ജയം ആഘോഷിച്ചത് രാജസ്ഥാന്‍; സഞ്ജുവും സംഘവും പ്ലേ ഓഫ് ഉറപ്പിച്ചു

വരള്‍ച്ചയില്‍ 257 കോടിയുടെ കൃഷിനാശം, കൂടുതല്‍ നഷ്ടം ഇടുക്കിയില്‍; കേന്ദ്രസഹായം തേടും