കായികം

സൂര്യയും തിലകും തിളങ്ങി, ‌‌തിരിച്ചുവന്ന് ഇന്ത്യ; മൂന്നാം ടി20യിൽ ജയം

സമകാലിക മലയാളം ഡെസ്ക്

ഗയാന: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20യിൽ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം. വിൻഡീസ് ഉയർത്തിയ 160 റൺസെന്ന വിജയലക്ഷ്യം 17.5 ഓവറിൽ വെറും മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 2-1 എന്ന നിലയിലെത്തി. 

ആദ്യ രണ്ട് മത്സരങ്ങളും വിൻഡീസ് ജയിച്ചതിനാൽ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം നിർണ്ണായകമായിരുന്നു. സൂര്യകുമാർ യാദവിന്റെയും തിലക് വർമ്മയുടെയും ഇന്നിങ്‌സുകളാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്. ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ തിരിച്ചടി കിട്ടിയെങ്കിലും മൂന്നാം വിക്കറ്റിൽ ഒന്നിച്ച സൂര്യകുമാർ - തിലക് വർമ്മ സഖ്യം കളി വഴിതിരിച്ചു. ഓപ്പണിങ് താരങ്ങളായ യശസ്വി ജയ്‌സ്വാൾ (1), ശുഭ്മാൻ ഗിൽ (6) എന്നിവർ പെട്ടെന്ന് മടങ്ങിയപ്പോൾ സൂര്യകുമാറും തിലക് വർമ്മയും ക്രീസിൽ ഒന്നിക്കുകയായിരുന്നു. 

44 പന്തുകൾ നേരിട്ട സൂര്യകുമാർ 10 ഫോറും നാല് സിക്‌സും സഹിതമാണ് 83 റൺസെടുത്താണ് മടങ്ങിയത്. തിലകിനൊപ്പം 87 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് താരം മടങ്ങിയത്. തുടർന്ന് ക്രീസിലെത്തിയ നായകൻ ഹാർദിക് പാണ്ഡ്യക്കൊപ്പം തിലക് ഇന്ത്യയെ വിജയത്തിലെത്തിച്ചു. 37 പന്തുകൾ നേരിട്ട തിലക് നാല് ഫോറും ഒരു സിക്‌സുമടക്കം 49 റൺസോടെ പുറത്താകാതെ നിന്നു. ഹാർദിക് 15 പന്തിൽ നിന്ന് 20 റൺസെടുത്തു.

നേരത്തേ, ടോസ് നേടി ആദ്യം ബാറ്റുചെയ്ത വെസ്റ്റ് ഇൻഡീസ് നിശ്ചിത ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രബീര്‍ പുര്‍കായസ്തയുടെ അറസ്റ്റ് നിയമ വിരുദ്ധം, ഉടന്‍ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്

ആസ്ട്രസെനകയുടെ വാക്സിൻ പരീക്ഷണത്തിലൂടെ 'വിട്ടുമാറാത്ത വൈകല്യങ്ങൾ'; കമ്പനിക്കെതിരെ പരാതിയുമായി യുവതി

ഹൃദയത്തിന്റെ ഭാഷയില്‍ സി.കെ ജാനുവിന്റെ ആത്മകഥ

'സുദേവ് നായരുടെ അഭിനയം തന്നേക്കാള്‍ മുന്നിലെന്നു ടൊവിനോയ്ക്കു തോന്നി'; 'വഴക്കി'ല്‍ പുതിയ വെളിപ്പെടുത്തല്‍

ബിജെപിക്ക് 400 സീറ്റ് ലഭിച്ചാല്‍ മഥുരയിലും വാരാണസിയിലും ക്ഷേത്രങ്ങള്‍; പാക് അധീന കശ്മീര്‍ ഇന്ത്യയുടേതാകും: ഹിമന്ത