കായികം

കിരീടം, മാൻ ഓഫ് ദി സീരീസ്; ബുമ്രയ്ക്ക് ഇരട്ടി മധുരം; ഇന്ത്യ- അയർലൻഡ് മൂന്നാം പോരാട്ടം കനത്ത മഴയിൽ ഒലിച്ചു

സമകാലിക മലയാളം ഡെസ്ക്

ഡബ്ലിൻ: അയർലൻഡിനെതിരായ മൂന്നാം ടി20 പോരാട്ടം കനത്ത മഴയെ തുടർന്നു ഉപേക്ഷിച്ചു. പരമ്പര നേരത്തെ തന്നെ ഇന്ത്യ 2-0ത്തിനു ഉറപ്പിച്ചിരുന്നു. ആദ്യ പോരാട്ടത്തിൽ ഡെക്ക്‌വർത്ത് ലൂയീസ് നിയമമനുസരിച്ച് ഇന്ത്യ രണ്ട് റണ്ണിന്റെ വിജയം സ്വന്തമാക്കിയപ്പോൾ രണ്ടാം പോരാട്ടം പൂർണമായി നടന്നു. 33 റൺസിനായിരുന്നു ഇന്ത്യൻ ജയം. 

കനത്ത മഴയെ തുടർന്നു ടോസ് പോലും ചെയ്യാൻ സാധിച്ചില്ല. ഇതോടെ മൂന്നാം പോരാട്ടം ഉപേക്ഷിച്ചു. പരമ്പരയിൽ ആശ്വാസ വിജയം നേടാനുള്ള അയർലൻഡിന്റെ പ്രതീക്ഷകളാണ് മഴയിൽ ഒലിച്ചത്. 

പരിക്കിനെ തുടർന്നു ഏറെ നാൾ കളത്തിൽ നിന്നു വിട്ടുനിന്ന പേസർ ജസ്പ്രിത് ബുമ്രയുടെ ​ഗംഭീര തിരിച്ചു വരവ് കണ്ടാണ് പര്യടനത്തിനു തിരശ്ശീല വീഴുന്നത്. ക്യാപ്റ്റനായി കിരീടം സ്വന്തമാക്കിയ ബുമ്ര തിരിച്ചു വരവ് ഇരട്ടി മധുരത്തിൽ ആ​ഘോഷിച്ചു. പരമ്പരയുടെ താരം ബുമ്രയാണ്. പരമ്പരയിൽ നാല് വിക്കറ്റുകളാണ് ബുമ്ര വീഴ്ത്തിയത്. 

ഏഷ്യാ കപ്പ്, ലോകകപ്പ് പോരാട്ടങ്ങൾക്ക് മുന്നോടിയായുള്ള അവസാന മത്സരം കളിക്കാതെ ഒഴിവാക്കിയത് ഇന്ത്യൻ യുവ നിരയ്ക്ക് നൽകുന്ന നഷ്ടം വലുതാണ്. ഫോം വീണ്ടെടുക്കാനടക്കമുള്ള താരങ്ങളുടെ അവസരമാണ് നഷ്ടമായത്. ബെഞ്ച് സ്ട്രെങ്ത് പരീക്ഷിക്കാനുള്ള അവസരവും നഷ്ടമായി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് അതിശക്തമായ മഴ; തിങ്കളാഴ്ച ഏഴു ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്, ജാഗ്രത

കണ്ണിമാങ്ങ മുതൽ തേനൂറും മാമ്പഴം വരെ; പച്ചയോ പഴുത്തതോ ​ഗുണത്തിൽ കേമന്‍?

'എന്റെ തോളുകളുടെ സ്ഥാനം തെറ്റി, പലപ്പോഴും ദേഷ്യവും നിരാശയും തോന്നി'; അനുഭവം പങ്കുവച്ച് ജാൻവി കപൂർ

വാട്ടര്‍ പ്രൂഫ്; 50 മെഗാപിക്‌സല്‍ ക്യാമറ, കരുത്തുറ്റ പ്രോസസര്‍; മോട്ടോറോള എഡ്ജ് 50 ഫ്യൂഷന്‍

'സീസണ്‍ മുഴുവന്‍ കളിക്കണം, പറ്റില്ലെങ്കില്‍ ഇങ്ങോട്ട് വരണ്ട!'