കായികം

'എന്നെ ക്രിക്കറ്ററാക്കിയ മനുഷ്യന്‍, സാര്‍ എല്ലാത്തിനും നന്ദി'- അച്ചരേക്കറെ അനുസ്മരിച്ച് സച്ചിന്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: രമാകാന്ത് അച്ചരേക്കര്‍ എന്ന ക്രാന്ത ദര്‍ശിയായ പരിശീലകനാണ് സച്ചിന്‍ ടെണ്ടുല്‍ക്കറെന്ന ഇതിഹാസത്തെ ക്രിക്കറ്റ് ലോകത്തിനു സമ്മാനിച്ചത്. അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ആദ്യ കോച്ചിനെ സ്മരിച്ച് സച്ചിന്‍. ഹൃദ്യമായ കുറിപ്പിട്ടാണ് ഇതിഹാസം തന്റെ ആദ്യ കോച്ചിനെ അനുസ്മരിച്ചത്. 

'എന്നെ ക്രിക്കറ്റ് കളിക്കാരാനാക്കിയ മനുഷ്യന്‍. അദ്ദേഹം പഠിപ്പിച്ച പാഠങ്ങള്‍ എന്റെ ജീവിതത്തിലുടനീളം എന്നോടൊപ്പം ഉണ്ടായിരുന്നു. ജന്മ വാര്‍ഷികത്തില്‍ അങ്ങയെ ഓര്‍ക്കുന്നു. അച്ചരേക്കര്‍ സാര്‍ എനിക്കു വേണ്ടി ചെയ്ത എല്ലാത്തിനും ഒരുപാട് നന്ദി'- സച്ചിന്‍ എക്‌സില്‍ കുറിച്ചു. 

2019ലാണ് അച്ചരേക്കര്‍ അന്തരിച്ചത്. 87 വയസായിരുന്നു മരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രായം. 2010ല്‍ രാജ്യം പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരം തുടരുന്നു, കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി, യാത്രക്കാരുടെ പ്രതിഷേധം

ലോക കേരള സഭ ജൂണ്‍ 13 മുതല്‍ 15 വരെ തിരുവനന്തപുരത്ത്

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തു; കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

കള്ളക്കടല്‍: കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം

വേനല്‍മഴ കനക്കുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്