കായികം

'വേഗം, ഊര്‍ജം'- ടി20 ലോകകപ്പിന് മേക്കോവര്‍, പുതിയ ലോഗോ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ടി20 ലോകകപ്പിന്റെ ലോഗോ പുതുക്കി ഐസിസി. അടുത്ത വര്‍ഷം അരങ്ങേറുന്ന ലോകകപ്പ് പോരാട്ടത്തിനു മുന്നോടിയായണ് ലോഗോ പരിഷ്‌കരിച്ചത്. 

ടി20യുടെ വേഗതയും മിന്നല്‍ നിമിഷങ്ങളും ഉള്‍ക്കൊള്ളുന്ന തരത്തിലാണ് ലോഗോ രൂപകല്‍പ്പന ചെയ്തിരുന്നത്. ടി20യുടെ ഊര്‍ജസ്വലമായ ആവേശമാണ് ലോഗോയിലൂടെ വിഭാവനം ചെയ്യുന്നത്. 

ബാറ്റും പന്തും ഒപ്പം ഊര്‍ജം എന്ന സങ്കല്‍പ്പവും ചേര്‍ന്നതാണ് ലോഗോ. ട്വന്റിയുടെ ആദ്യ അക്ഷരമായ ടി ബാറ്റിന്റെ ആകൃതിയിലും 20ലെ പൂജ്യം പന്തായും ലോഗോയില്‍ സെറ്റ് ചെയ്തിരിക്കുന്നു. ഇതിനെ ചുറ്റി മിന്നല്‍ പിണര്‍ ആകൃതിയുണ്ട്. ഇതാണ് ഊര്‍ജത്തെ പ്രതിനിധീകരിക്കുന്നത്.   

ഐസിസി പുരുഷ ടി20 ലോകകപ്പും വനിതാ ലോകകപ്പും അടുത്ത വര്‍ഷം അരങ്ങേറും. പുരുഷ പോരാട്ടം അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ്. വനിതാ പോരാട്ടം ബംഗ്ലാദേശിലാണ് അരങ്ങേറുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ശക്തമായ മഴ; വിനോദ സഞ്ചാര മേഖലകളില്‍ നിയന്ത്രണം, അതിരപ്പിള്ളിയും വാഴച്ചാലും അടച്ചു, യാത്രകള്‍ക്ക് നിയന്ത്രണം

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല

മണിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് ബിഹാര്‍ സ്വദേശിയെ കാണാതായി

പെരുമഴയത്ത് അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച കുഞ്ഞ്, അവള്‍ക്ക് പേരിട്ടു 'മഴ'

വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു, പഞ്ചായത്തില്‍ 208 പേര്‍ ചികിത്സയില്‍