കായികം

ധോനി നല്‍കിയ കോടതിയലക്ഷ്യ കേസില്‍ ഐപിഎസ് ഓഫിസര്‍ക്കു തടവുശിക്ഷ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോനി നല്‍കിയ കോടതിയലക്ഷ്യ കേസില്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സമ്പത്ത് കുമാറിന് 15 ദിവസം തടവുശിക്ഷ വിധിച്ച് മദ്രാസ് ഹൈക്കോടതി. സമ്പത്ത് കുമാറിന് അപ്പീല്‍ നല്‍കുന്നതിനായി ശിക്ഷ 30 ദിവസത്തേക്കു സസ്‌പെന്‍ഡ് ചെയ്യുന്നതായും ജസ്റ്റിസുമാരായ എസ്എസ് സുന്ദറും സുന്ദര്‍ മോഹനും ഉത്തരവിട്ടു.

സുപ്രീം കോടതിക്കും ഹൈക്കോടതിക്കും എതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ധോനി സമ്പത്ത് കുമാറിനെതിരെ കോടതിയലക്ഷ്യ കേസ് ഫയല്‍ ചെയ്തത്. ഐപിഎല്‍ ബെറ്റിങ് വിവാദവുമായി ബന്ധപ്പെട്ട് നൂറു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധോനി അപകീര്‍ത്തി കേസ് നല്‍കിയിരുന്നു. ഇതില്‍ നല്‍കിയ എതിര്‍ സത്യവാങ്മൂലത്തിലാണ് സമ്പത്ത് കുമാര്‍ ജുഡീഷ്യറിക്കെതിരെ പരാമര്‍ശം നടത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം; മന്ത്രിയുമായി സംഘടനകളുടെ ചര്‍ച്ച നാളെ

എസ്ബിഐയില്‍ തൊഴിലവസരം, 12,000 പേരെ നിയമിക്കും; 85 ശതമാനവും എന്‍ജിനീയറിങ് ബിരുദധാരികള്‍

ലയങ്ങളില്‍ സുരക്ഷിതമായി ഉറങ്ങാനുള്ള സാഹചര്യം ഉറപ്പാക്കും; തോട്ടം മേഖലയില്‍ മാര്‍ഗനിര്‍ദ്ദേശങ്ങളിറക്കി തൊഴില്‍ വകുപ്പ്

കണ്ടാല്‍ ബിസിനസുകാരന്‍!; 110 ദിവസത്തിനിടെ 200 വിമാനയാത്രകള്‍; ഒടുവില്‍ കുടുങ്ങി

'മേലാള മനോഭാവങ്ങളുടെ പഴകി നാറുന്ന ഭാണ്ഠക്കെട്ടുകൾ; ഗുരുത്വമുള്ള മകനേ, നന്നായി വരട്ടെ'