കായികം

വിജയം ലക്ഷ്യം; നിലയുറപ്പിച്ച് ദക്ഷിണാഫ്രിക്ക

സമകാലിക മലയാളം ഡെസ്ക്

ജൊഹന്നാസ്ബര്‍ഗ്: രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്കെതിരെ നിലയുറപ്പിച്ച് ദക്ഷിണാഫ്രിക്ക. ഇന്ത്യയുയര്‍ത്തിയ 212 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ദക്ഷിണാഫ്രിക്ക വിക്കറ്റ് നഷ്ടമില്ലാതെ 86 റണ്‍സെന്ന നിലയില്‍. 

ഓപ്പണര്‍ ടോണി ഡെ സോര്‍സി അര്‍ധ സെഞ്ച്വറി (53) യുമായും റീസ ഹെന്‍ഡ്രിക്‌സ് 31 റണ്‍സുമായും ക്രീസില്‍. 

ആദ്യം ബാറ്റിങിനു ഇറങ്ങിയ ഇന്ത്യ 46.2 ഓവറില്‍ 211 റണ്‍സിനു എല്ലാവരും പുറത്തായി. ടോസ് നേടി ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 

തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും സായ് സുദര്‍ശന്‍ തിളങ്ങി. താരം അര്‍ധ സെഞ്ച്വറി നേടി. 62 റണ്‍സെടുത്ത താരമാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ കെഎല്‍ രാഹുലും അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. താരം 56 റണ്‍സ് കണ്ടെത്തി. ഏഴ് ഫോറും ഒരു സിക്സും സഹിതമാണ് സായ് ബാറ്റ് വീശിയത്. രാഹുല്‍ എഴ് ഫോറുകള്‍ അടിച്ചു. 

മലയാളി താരം സഞ്ജു സാംസണ്‍ 12 റണ്‍സില്‍ പുറത്തായി. അരങ്ങേറ്റക്കാരന്‍ റിങ്കു സിങ് 14 പന്തില്‍ ഒരു സിക്സും രണ്ട് ഫോറും സഹിതം 17 റണ്‍സെടുത്തു പുറത്തായി. അര്‍ഷ്ദീപ് സിങ് 18 റണ്‍സെടുത്തു. അവേശ് ഖാന്‍ ഒന്‍പത് റണ്‍സെടുത്ത് സ്‌കോര്‍ 211ല്‍ എത്തിച്ചു. 

ദക്ഷിണാഫ്രിക്കക്കായി നാന്ദ്ര ബര്‍ഗര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി. ബ്യുറന്‍ ഹെന്‍ഡ്രിക്സ്, കേശവ് മഹാരാജ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ധോനിയുടെ മാത്രമല്ല, ചിലപ്പോള്‍ എന്റേതും; വിരമിക്കല്‍ സൂചന നല്‍കി കോഹ്‌ലി

ഏതെങ്കിലും ഒന്ന് പോരാ! എണ്ണകളുടെ ​ഗുണവും സ്വഭാവും അറിഞ്ഞ് ഭക്ഷണം തയ്യാറാക്കാം

80ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ജെന്നിഫര്‍ ലോപസും ബെന്‍ അഫ്ലെക്കും വേര്‍പിരിയുന്നു: മാറി താമസിക്കാന്‍ പുതിയ വീട് അന്വേഷിച്ച് താരങ്ങള്‍