കായികം

'നിരന്തരമായ യാത്ര തളര്‍ത്തുന്നു, ചെറിയൊരു ബ്രേക്ക് വേണം'; ഇഷാനെ ഒഴിവാക്കിയത് താരം ആവശ്യപ്പെട്ടത് അനുസരിച്ച്, റിപ്പോര്‍ട്ട് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നിരന്തരമായ യാത്ര തളര്‍ത്തുന്നതിനാല്‍ ചെറിയൊരു ബ്രേക്ക് വേണമെന്ന് ഇഷാന്‍ കിഷന്‍ ബിസിസിഐയോട് ആവശ്യപ്പെട്ടതായും ഇതിനാലാണ് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍നിന്ന് ഒഴിവാക്കിയതെന്നും റിപ്പോര്‍ട്ടുകള്‍. വ്യക്തിപരമായ കാരണങ്ങള്‍ ഇഷന്‍ കിഷന്‍ പര്യടനത്തിന് ഉണ്ടാവില്ലെന്നാണ് നേരത്തെ ബിസിസിഐ അറിയിച്ചിരുന്നത്.

എന്നാല്‍ ഇഷാന്‍ കിഷന്റെ പിന്മാറ്റത്തില്‍ ബിസിസിഐയില്‍ നിന്ന് കൂടുതല്‍ വിശദാംശങ്ങളൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ മാനസിക തളര്‍ച്ചയെ തുടര്‍ന്നാണ് ഇഷാന്‍ കിഷന്‍ പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരന്തരമുള്ള യാത്രയും മത്സരത്തിനായി തയാറെടുക്കാനുള്ള സമയകുറവും കാരണമാണിതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

കഴിഞ്ഞ ഒരു വര്‍ഷമായി തുടര്‍ച്ചയായി യാത്രകളാണെന്നും ഇടവേള വേണമെന്നും താരം ആവശ്യപ്പെട്ടു.  ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടെസ്റ്റ് മത്സരങ്ങളില്‍ ഇഷാന്‍ കിഷന് പകരം കെ എസ് ഭരതിനെയാണ് പകരക്കാരനായി സെലക്ടര്‍മാര്‍ തെരഞ്ഞെടുത്തത്. 

2023 ജനുവരി മൂന്ന് മുതല്‍ എല്ലാ ഇന്ത്യന്‍ സ്‌ക്വാഡിന്റെയും ഭാഗമായിരുന്നു ഇഷാന്‍ കിഷന്‍. ടീമിനൊപ്പം സ്ഥിര സാന്നിധ്യമായി യാത്ര ചെയ്തിട്ടും പലപ്പോഴും ബെഞ്ചില്‍ തന്നെയായിരുന്നു സ്ഥാനം. ഇതാണ് ഇഷാനെ പിന്മാറാന്‍ പ്രേരിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍