കായികം

'ആരാധകര്‍ കാണാന്‍ ആഗ്രഹിച്ചത്'; സഞ്ജുവിന്റെ സെഞ്ച്വറിയെ കുറിച്ച് സഞ്ജയ് മഞ്ജരേക്കര്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനത്തില്‍ സെഞ്ച്വറി നേട്ടത്തോടെ ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാനുള്ള സാധ്യത നിലനിര്‍ത്തിയരിക്കുകയാണ് സഞ്ജു സാംസണ്‍. നിര്‍ണായക മത്സരത്തില്‍ 114 പന്തില്‍ നിന്ന് 108 റണ്‍സ് നേടിയ സഞ്ജുവിന് കൈയടിച്ച് മുന്‍ താരങ്ങളടക്കം രംഗത്തുവന്നിട്ടുണ്ട്. 

ഇപ്പോള്‍ അന്താരാഷ്ട്ര ഏകദിന കരിയറിലെ ആദ്യത്തെ സെഞ്ച്വറി നേടിയ സഞ്ജുവിന് പുകഴ്ത്തി മുന്‍ താരം സഞ്ജയ് മഞ്ജരേക്കറും രംഗത്തെത്തിയിരിക്കുകയാണ്. സഞ്ജുവിന്റെ പ്രകടനം 2024 ലെ ടി20 ലോകകപ്പിനുള്ള സാധ്യതാ പട്ടികയില്‍ ആദ്യ സ്ഥാനങ്ങള്‍ ലഭിക്കില്ലെങ്കിലും ഈ സെഞ്ച്വറി സഞ്ജുവിനെ ഇന്ത്യയുടെ ഏകദിന ടീമിലെ ആദ്യ ചോയ്‌സുകളിലൊന്നാക്കുമെന്നും സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു. 

'' ഫസ്റ്റ് ക്ലാസില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സഞ്ജു സാംസണ്‍ അന്താരാഷ്ട്ര തലത്തില്‍ കഴിവ് തെളിയിച്ചിരിക്കുകയാണ്. എനിക്കറിയാം ഇതൊരു ഏകദിന പരമ്പരയായിരുന്നു, പരമ്പരയുടെ ഫലം ആളുകള്‍ മറക്കും. പക്ഷേ, അദ്ദേഹം ബാറ്റ് ചെയ്ത രീതി, നാലാം ഓവറില്‍ വന്നു, 44-ാം ഓവറില്‍ സെഞ്ച്വറി തികച്ചു. അതാണ് സഞ്ജു സാംസണില്‍ നിന്ന് ആളുകള്‍ കാണാന്‍ ആഗ്രഹിച്ചത്, അവര്‍ അത് കണ്ടു,'' മഞ്ജരേക്കര്‍ ക്രിക്ക് ഇന്‍ഫോയോട് പറഞ്ഞു. 

എല്ലാവരും സഞ്ജുവിന്റെ സെഞ്ച്വറിയെ വാഴ്ത്തുമ്പോഴും തനിക്ക് ഏറ്റവും സന്തോഷം നല്‍കുന്നത് സഞ്ജുവിന്റെ സെഞ്ച്വറിയല്ലെന്നും മഞ്ജരേക്കര്‍ പ്രതികരിച്ചിരുന്നു. ''സഞ്ജുവിന്റെ സെഞ്ച്വറിയെക്കാള്‍ ഇന്ത്യക്ക് ഏറ്റവും പ്രധാനപ്പെട്ടത് അര്‍ഷ്ദീപ് സിങ്ങിന്റെ തിരിച്ചുവരവാണ്.

ഈ പരമ്പരയില്‍ത്തന്നെ നേരത്തെ അഞ്ച് വിക്കറ്റ് പ്രകടനം നടത്താന്‍ അര്‍ഷ്ദീപിന് സാധിച്ചിരുന്നു. മൂന്നാം ഏകദിനത്തില്‍ നിലയുറപ്പിച്ച ബാറ്റ്സ്മാന്‍മാരെയാണ് അര്‍ഷ്ദീപ് പുറത്താക്കിയത്. ടോണി ഡി സോര്‍സിയെ പുറത്താക്കിയ സ്വിങ് ബോള്‍ വളരെ മനോഹരമായിരുന്നു. ബാറ്റ്സ്മാന് കളിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള ബൗളിങ്ങാണ് താരം കാഴ്ചവെക്കുന്നത്. ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ തിരിച്ചെത്തിയാലും ടീമിന്റെ ഭാഗമായി അര്‍ഷ്ദീപ് വേണം'' സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി

തിരുവനന്തപുരത്ത് ഖനനത്തിനും മലയോര മേഖലയിലേക്കുള്ള യാത്രയ്ക്കും നിരോധനം; പത്തനംതിട്ടയില്‍ രാത്രിയാത്രയ്ക്ക് വിലക്ക്