കായികം

തിളങ്ങി ദീപ്‌തി ശർമ്മ; വിൻഡീസിനെതിരെ ഇന്ത്യക്ക് 119 റൺസ് വിജയലക്ഷ്യം

സമകാലിക മലയാളം ഡെസ്ക്

കേപ്‌ടൗൺ: ഐസിസി വനിതാ ടി20 ലോകകപ്പിലെ രണ്ടാം മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് 119 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത വിൻഡീസ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റിന് 118 റൺസാണ് നേടിയത്.  4 ഓവറിൽ 15 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടി ദീപ്‌തി ശർമ്മ തിളങ്ങി. 

ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് തെരഞ്ഞെടുക്കുകയായിരുന്നു. വിൻഡീസിനായി സ്റ്റെഫനീ ടെയ്‌ലറും ഷിമൈൻ കാംപ്‌ബെല്ലും മികച്ച പ്രകടനം കാഴ്ചവച്ചു. രണ്ടാം വിക്കറ്റിൽ ഒന്നിച്ച ഇരുവരും സ്കോറിങ് വേ​ഗത്തിലാക്കി. ദീപ്‌തി എറിഞ്ഞ 14-ാം ഓവറിലെ മൂന്നാം പന്തിൽ സ്മൃതി മന്ദാനയ്ക്ക് ക്യാച്ച് നൽകിയാണ് ഷിമൈൻ കാംപ്‌ബെൽ പുറത്തായത്. 36 പന്തിൽ 30 റൺസെടുത്താണ് താരം മടങ്ങിയത്. ഇതോ ഓവറിലെ അവസാന പന്തിൽ 40 പന്തിൽ 42 നേടിയ സ്റ്റെഫനീയെ ദീപ്‌തി എൽബിയിൽ കുടുക്കി. 13 പന്തിൽ 15 റൺസ് നേടിയ ഷബീക ഗജ്‌നാബിയും 18 പന്തിൽ 21 റൺസുമായി പുറത്താകാതെ നിന്ന ഷിഡീൻ നേഷനും  മാത്രമാണ് പിന്നീട് പൊരുതിയത്. 

ആദ്യ മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനെ തോൽപ്പിച്ചിരുന്നു. അതേസമയം സെമി പ്രതീക്ഷ നിലനിർത്താൻ വിൻഡീസിന് ഇന്ന് ജയിച്ചേ പറ്റൂ. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനോട് വെസ്റ്റ് ഇൻഡീസ് വനിതകൾ പരാജ‌യപ്പെട്ടിരുന്നു. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി