കായികം

കഴിഞ്ഞ വര്‍ഷത്തിലെ മോശം പ്രകടനത്തില്‍ നിരാശ; വൈറ്റ് ബോളില്‍ മാത്രം ശ്രദ്ധ; പുതുവര്‍ഷത്തില്‍ വിക്കറ്റ് കൊയ്ത്ത്

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം:  കഴിഞ്ഞ സീസണിലെ ഐപിഎല്ലിലെ മോശം പ്രകടനത്തെ തുടര്‍ന്ന് വൈറ്റ്‌ബോളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ്. കഴിഞ്ഞ ദിവസം ശ്രീലങ്കയ്ക്ക് എതിരായ മത്സരത്തില്‍ ഈ 28കാരന്‍ നേടിയത് നാലുവിക്കറ്റാണ്. പത്തോവറില്‍ വിട്ടുകൊടുത്തതാവട്ടെ വെറും 32 റണ്‍സും. 22 ഓവറില്‍ 73 റണ്‍സിന് ചുരുട്ടിക്കൂട്ടി ഇന്ത്യ 317 റണ്‍സിന്റെ വിജയം നേടുകയും ചെയ്തു.

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ താരമായ സിറാജിന് പതിനഞ്ച് മത്സരങ്ങളില്‍ നിന്ന് 9 വിക്കറ്റ് മാത്രമാണ് ലഭിച്ചത്. ഓവറിലെ റണ്‍ ശരാശരി പത്ത് റണ്‍സിന് മുകളിലായിരുന്നു. 

കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്ന് വൈറ്റ് ബോളില്‍ കുടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചതാണ് ഈ മികച്ച പ്രകടനത്തിന് പിന്നിലെന്ന് സിറാജ് പറഞ്ഞു. വൈറ്റ് ബോളില്‍ കുടുതല്‍ സമയം ചെലവഴിച്ചത് തന്നില്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. ലൈനും ലെങ്ത്തും കണ്ടെത്തുന്നതില്‍ ഏറെ ശ്രദ്ധിച്ചതായും സിറാജ് പറഞ്ഞു.തുടക്കത്തിലേ വിക്കറ്റുകള്‍ വീഴ്ത്തി എതിര്‍ ടീമിനെ സമ്മര്‍ദത്തിലാക്കുകയായിരുന്നു ലക്ഷ്യമെന്നും സിറാജ് കൂട്ടിച്ചേര്‍ത്തു

ശ്രീലങ്കയ്ക്ക് എതിരായ ഏകദിനപരമ്പരയില്‍ 9 വിക്കറ്റാണ് സിറാജ് നേടിയത്. ജനുവരി പതിനെട്ടിന് ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ ആദ്യമത്സരത്തില്‍ തന്റെ ഹോം ഗ്രൗണ്ടില്‍ മികച്ച കളി പുറത്തെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് സിറാജ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും