കായികം

മെസിക്കെതിരെ ക്യാപ്റ്റനായി ക്രിസ്റ്റ്യാനോ; ഏറ്റുമുട്ടുന്നത് രണ്ട് വര്‍ഷത്തിന് ശേഷം; ആവേശം തീര്‍ക്കാന്‍ ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

റിയാദ്: മെസിയുടെ പിഎസ്ജിക്കെതിരായ സൗഹൃദമത്സരത്തില്‍ സൗദി ക്ലബ് അല്‍നാസറിനെ ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നയിക്കും. ജനുവരി 19ന് റിയാദിലെ കിങ് ഫഹദ് രാജ്യാന്തര സ്‌റ്റേഡിയത്തിലാണ് മത്സരം.

2020 ഡിസംബറിന് ശേഷം രണ്ട് ഫുട്‌ബോള്‍ ഇതിഹാസങ്ങള്‍ പരസ്പരം ഏറ്റുമുട്ടുന്നത് ഇതാദ്യമാണ്. ക്രിസ്റ്റ്യാനോ എതിരാളി ലയണല്‍ മെസിയെ നേരിടുന്ന വിസ്മയകരമായ പോരാട്ടമാണ് ഏവരും ഉറ്റു നോക്കുന്നത്. ക്യാപ്റ്റനായാണ് സൗദി ടീമിനായുള്ള റൊണാള്‍ഡോയുടെ അരങ്ങേറ്റം. 

മെസിക്കൊപ്പം നെയ്മറും എംബാപ്പെയും പിഎസ്ജി കളത്തിലിറങ്ങും. മത്സരത്തിന് രണ്ടാഴ്ച മുമ്പ് തന്നെ എല്ലാ ടിക്കറ്റുകളും വിറ്റുതീര്‍ന്നതിനാല്‍ റിയാദില്‍ നടക്കാനിരിക്കുന്ന മത്സരം ആവേശത്തോടെയാണ് കളി പ്രേമികള്‍ കാത്തിരിക്കുന്നത്.

കഴിഞ്ഞ ഡിസംബര്‍ 30നാണ് റൊണാള്‍ഡോ സൗദി ക്ലബുമായി കരാറില്‍ ഒപ്പിട്ടത്. 1700 കോടി രൂപയ്ക്കാണ് അല്‍നാസര്‍ റൊണാള്‍ഡോയെ സ്വന്തമാക്കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി

'റിങ്കുവിനെ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ട്... ' മുന്‍ ഓസീസ് താരം പറയുന്നു

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്