കായികം

ഒറ്റ ക്ലിക്കിൽ എല്ലാം; കായിക താരങ്ങൾക്ക് മൊബൈൽ ആപ്പ്

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാൽ: ഈ മാസം അവസാനം തുടങ്ങുന്ന ഖേലോ ഇന്ത്യ യൂത്ത് ​ഗെയിംസിൽ പങ്കെടുക്കുന്ന കായിക താരങ്ങൾക്കായി മൊബൈൽ ആപ്ലിക്കേഷൻ. കായിക മന്ത്രാലയമാണ് ആപ്ലിക്കേഷൻ പുറത്തറിക്കിയത്. ഈ മാസം 30 മുതൽ ഫെബ്രുവരി 11 വരെ ഭോപ്പാലിലാണ് ഗെയിംസ് നടക്കുന്നത്.

ഒറ്റ ക്ലിക്കിൽ ​ഗെയിംസ് സംബന്ധിച്ച എല്ലാ വിവരങ്ങളും ഉൾക്കൊള്ളിച്ചാണ് ആപ്പ് ഒരുക്കിയിരിക്കുന്നത്. ഗെയിംസ് ആരംഭിക്കുന്നതിന് മുമ്പ് ഒരു അത്‌ലറ്റിന് തന്റെ രേഖകൾ അപ്‌ലോഡ് ചെയ്‌തിട്ടുണ്ടോ എന്ന് എളുപ്പം പരിശോധിക്കാം. 

രജിസ്ട്രേഷന് ശേഷം, അത്‌ലറ്റിന് അവരുടെ സ്പോർട്സ് കിറ്റുകളുടെ വിതരണം സംബന്ധിച്ച വിവരങ്ങൾ, താമസിക്കേണ്ട ഹോട്ടൽ, വേദിയിലേക്കും തിരിച്ചുമുള്ള ഗതാഗത സംവിധാനങ്ങൾ, അടിയന്തര ഘട്ടങ്ങളിൽ ബന്ധപ്പെടാൻ സാധിക്കുന്ന പ്രധാനപ്പെട്ട ഫോൺ നമ്പറുകൾ എന്നിവയും ആപ്പിൽ സജ്ജീകരിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വീണ്ടും ബിജെപി വന്നാല്‍ പിണറായി ഉള്‍പ്പെടെ എല്ലാവരും ജയിലില്‍: കെജരിവാള്‍

പ്ലേ ഓഫ് ഉറപ്പിച്ച് കൊല്‍ക്കത്ത, രാജസ്ഥാന്‍; 2 സ്ഥാനങ്ങള്‍ക്കായി 4 ടീമുകള്‍

അഫ്ഗാനില്‍ കനത്തമഴയും വെള്ളപ്പൊക്കവും; നൂറുകണക്കിന് മരണം, വന്‍ നാശനഷ്ടം

80ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഋഷഭ് പന്തിന് ഒരു മത്സരത്തില്‍ വിലക്ക്! ഡല്‍ഹിക്ക് വന്‍ തിരിച്ചടി