കായികം

ലോകകപ്പിന് മുന്‍പൊരു ബ്ലോക്ക് ബസ്റ്റര്‍; ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍; ഏഷ്യാ കപ്പ് മത്സരക്രമം ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഏഷ്യ കപ്പ് ക്രിക്കറ്റ് പോരാട്ടത്തിന്റെ മത്സര ക്രമം പുറത്തിറക്കി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍. ആറ് ടീമുകള്‍ മാറ്റുരയ്ക്ക് പോരാട്ടത്തിനു പാകിസ്ഥാനും ശ്രീലങ്കയുമാണ് ആതിഥേയരാകുന്നത്. നാല് മത്സരങ്ങള്‍ പാകിസ്ഥാനിലും ശേഷിക്കുന്ന മത്സരങ്ങള്‍ പാകിസ്ഥാനിലും നടക്കും. ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 17 ലരെയാണ് പോരാട്ടം. 

ഉദ്ഘാടന പോരാട്ടം പാകിസ്ഥാനിലെ മുള്‍ട്ടാനിലാണ്. ഫൈനല്‍ പോരാട്ടം ശ്രീലങ്കയിലെ കൊളംബോയിലും അരങ്ങേറും. പാകിസ്ഥാനും നേപ്പാളും തമ്മിലാണ് ആദ്യ മത്സരം. ഇന്ത്യ, പാകിസ്ഥാന്‍, നേപ്പാള്‍ ടീമുകള്‍ ഗ്രൂപ്പ് എയിലും ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ ഗ്രൂപ്പ് ബിയില്‍ കളിക്കും.   

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം സെപ്റ്റംബര്‍ രണ്ടിനാണ്. കാന്‍ഡിയാണ് വേദി. ഉദ്ഘാടന മത്സരത്തിനു പുറമെ ബംഗ്ലാദേശ്- അഫ്ഗാനിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍- ശ്രീലങ്ക എന്നിവയും സൂപ്പര്‍ ഫോറിലെ ഒരു മത്സരവുമാണ് പാകിസ്ഥാനില്‍ നടക്കുന്നത്. 

സെപ്റ്റംബര്‍ ആറിന് നടക്കുന്ന സൂപ്പര്‍ ഫോറിലെ ആദ്യ പോരാട്ടവും അരങ്ങേറുന്നത് പാകിസ്ഥാനിലാണ്. ശേഷിക്കുന്ന പ്ലേ ഓഫ് പോരാട്ടങ്ങള്‍ ശ്രീലങ്കയില്‍.

പാകിസ്ഥാനില്‍ കളിക്കാന്‍ എത്തില്ലെന്ന ഇന്ത്യയുടെ കടുത്ത നിലപാടാണ് ശ്രീലങ്കയും വേദിയായി മാറാന്‍ കാരണമായത്. ഇതിനെതിരെ പാകിസ്ഥാന്‍ കടുത്ത നിലപാടെടുത്തെങ്കിലും ഐസിസിയുടെ തീരുമാനം ഒടുവില്‍ മനസില്ലാ മനസോടെ അംഗീകരിക്കുകയായിരുന്നു. 

ഗ്രൂപ്പ് ഘട്ടം

ഓഗസ്റ്റ് 30: പാകിസ്ഥാന്‍- നേപ്പാള്‍

ഓഗസ്റ്റ് 31: ബംഗ്ലാദേശ്- ശ്രീലങ്ക

സെപ്റ്റംബര്‍ രണ്ട്:  പാകിസ്ഥാന്‍- ഇന്ത്യ

സെപ്റ്റംബര്‍ 3: ബംഗ്ലാദേശ്- അഫ്ഗാനിസ്ഥാന്‍

സെപ്റ്റംബര്‍ 4: ഇന്ത്യ- നേപ്പാള്‍

സെപ്റ്റംബര്‍ 5:  അഫ്ഗാനിസ്ഥാന്‍ ശ്രീലങ്ക

സൂപ്പര്‍ ഫോര്‍

സെപ്റ്റംബര്‍ 6: എ1-ബി2

സെപ്റ്റംബര്‍ 9: ബി1- ബി2

സെപ്റ്റംബര്‍ 10: എ1- എ2

സെപ്റ്റംബര്‍ 12: എ2- ബി1
 
സെപ്റ്റംബര്‍ 14: എ1- ബി1

സെപ്റ്റംബര്‍ 15: എ2- ബി2


സെപ്റ്റംബര്‍ 17: ഫൈനല്‍

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

തുടക്കത്തില്‍ പതറി, രക്ഷകനായി ക്യാപ്റ്റന്‍, 63 റണ്‍സുമായി പുറത്താകാതെ സാം കറന്‍; സഞ്ജുവിനും സംഘത്തിനും വീണ്ടും തോല്‍വി

മംഗലപ്പുഴ പാലത്തിൽ അറ്റകുറ്റപ്പണി; ആലുവ ദേശീയപാതയിൽ നാളെ മുതല്‍ 20 ദിവസം ​ഗതാ​ഗത നിയന്ത്രണം

ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍; ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍

ഇല്ലിക്കൽ കല്ല് സന്ദർശിച്ച് മടങ്ങിയ കുടുംബത്തിന്റെ സ്കൂട്ടർ മറിഞ്ഞു; ഒരു വയസ്സുകാരി മരിച്ചു