കായികം

 500-ാം മത്സരത്തിനിറങ്ങി, സെഞ്ചുറി കുറിച്ച് കോഹ്‍ലി; ‌ഇന്ത്യ മുന്നേറുന്നു

സമകാലിക മലയാളം ഡെസ്ക്

പോർട് ഓഫ് സ്‌പെയിൻ: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ മികച്ച സ്‌കോറിലേക്ക് മുന്നേറി ഇന്ത്യ. 500-ാം അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയ വിരാട് കോഹ്‍ലി 29-ാം ടെസ്റ്റ് സെഞ്ചുറി നേടി. കോഹ്‍ലിയുടെ 76-ാം അന്താരാഷ്ട്ര സെഞ്ചുറിയാണിത്. 

രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ നാലിന് 288 റൺസെന്ന നിലയിൽ നിന്ന് നാലിന് 328 റൺസെന്ന നിലയിലെത്തി. നാലാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി 112 റൺസുമായി കോഹ്‍ലിയും 51 റൺസുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ. ആദ്യ ദിനം നായകൻ രോഹിത് ശർമ്മയും യശസ്വി ജയ്‌സ്വാളും ചേർന്ന് ഇന്ത്യക്ക് മികച്ച തുടക്കമാണ് സമ്മാനിച്ചത്. തുടർച്ചയായ രണ്ടാം മത്സരത്തിലും ഇവർ സെഞ്ചുറി കൂട്ടുകെട്ട് തീർത്തു. 139 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ഇവർ പിരിഞ്ഞത്. 

ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. 74 പന്തിൽ നിന്ന് 57 റൺസെടുത്ത ജയ്‌സ്വാളിന്റെ വിക്കറ്റാണ് ആദ്യം വീണത്. 143 പന്തിൽ നിന്ന് 80 റൺസെടുത്ത് രോഹിത് മടങ്ങി. 10 റൺസ് മാത്രമായി ശുഭ്മാൻ ​ഗില്ലും എട്ട് റൺസ് നേടി അജിങ്ക്യ രഹാനെയും നിരാശപ്പെടുത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സെക്രട്ടേറിയറ്റ് വളയല്‍ വിഎസിന്റെ പിടിവാശം മൂലം; തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്; വിശദീകരിച്ച് ചെറിയാന്‍ ഫിലിപ്പ്

ബ്രിട്ടാസ് വിളിച്ചത് ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ നിന്ന്; യുഡിഎഫ് പ്രതീക്ഷിച്ച റിസള്‍ട്ട് ഉണ്ടായി: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ജ്യോതി ബസുവിന്റെയും ബുദ്ധദേബിന്റെയും മണ്ണില്‍ സി.പി.എം തിരിച്ചുവരുന്നു?

അതിശക്ത മഴ: ഓറഞ്ച് അലര്‍ട്ട്, വിനോദ സഞ്ചാരികള്‍ ഊട്ടി യാത്ര ഒഴിവാക്കണം, മുന്നറിയിപ്പ്

സഞ്ചാരത്തിന് ഇന്ത്യക്കാര്‍ക്ക് പ്രിയമേറി; ഈ വര്‍ഷം ആദ്യപാദത്തില്‍ 9.7 കോടി വിമാന യാത്രക്കാര്‍