കായികം

ജംപിങ് പിറ്റിൽ ഇടറി വീണു, കാൽ ഒടിഞ്ഞു തൂങ്ങി; ട്രിപ്പിൾ ജംപ് പോരാട്ടത്തിനിടെ യുവ താരത്തിന് ​ഗുരുതര പരിക്ക്

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വർ: അന്തർ സംസ്ഥാന അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ട്രിപ്പിൾ ജംപ് മത്സരത്തിനിടെ കർണാടക യുവ താരത്തിനു ​ഗുരുതര പരിക്ക്. ജംപിങ് പിറ്റിൽ ഇടറി വീണാണ് കർണാടകയുടെ 20കാരൻ താരം അഖിലേഷിന് പരിക്കേറ്റത്. താരത്തിന്റെ കാൽ ഒടിഞ്ഞു തൂങ്ങി. 

റൺവേയിലൂടെ ഓടി ആദ്യ കാൽ കുത്തി രണ്ടാം കാലിൽ നിന്നു ഉയർന്നു ചാടാൻ ശ്രമിക്കുമ്പോഴാണ് അപകടം. പിന്നാലെ താരം ലാൻഡിങ് പിറ്റിലേക്കാണ് വീണത്. ടേക് ഓഫ് ബോർഡിൽ തട്ടി കാൽ തെറ്റുകയായിരുന്നു. 

അതിനിടെ എഴുന്നേൽക്കാൻ താരം ശ്രിച്ചെങ്കിലും കാൽ ഒടി‍ഞ്ഞു തൂങ്ങിയതിനാൽ സാധിച്ചില്ല. പിന്നാലെ മെഡിക്കൽ സംഘവും സംഘാടകരും ഓടിയെത്തി. താരത്തെ സ്ട്രേക്ചറിൽ കിടത്തി ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. താരത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കും.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കനത്ത മഴ, മൂവാറ്റുപുഴയിൽ 3 കാറുകൾ കൂട്ടിയിടിച്ചു; 10 പേർക്ക് പരിക്ക്, 4 പേരുടെ നില ​ഗുരുതരം

മഴ മാറി, കളി 16 ഓവര്‍; കൊല്‍ക്കത്ത- മുംബൈ പോരാട്ടം തുടങ്ങി

കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച മകനെതിരെ കേസ്; റിപ്പോര്‍ട്ട് തേടി മന്ത്രി

കാറിൽ കടത്താൻ ശ്രമം; കാസർക്കോട് വൻ സ്വർണ വേട്ട

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാറാണ്, ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി