കായികം

32 ടീമുകള്‍, ഫിഫ ക്ലബ് ലോകകപ്പ് അടിമുടി മാറുന്നു; പുതു മാറ്റത്തില്‍ ആദ്യ വേദി അമേരിക്ക

സമകാലിക മലയാളം ഡെസ്ക്

സൂറിച്: രാജ്യങ്ങള്‍ തമ്മിലുള്ള ലോകകപ്പ് പോലെ ക്ലബ് ലോകകപ്പ് നടത്താന്‍ പദ്ധതി തയ്യാറാക്കി ഫിഫ. 32 ക്ലബുകള്‍ മാറ്റുരയ്ക്കുന്ന തരത്തിലാണ് ടൂര്‍മെന്റിന്റെ രൂപ മാറ്റം. 2025 ജൂണില്‍ പുതിയ ഫോര്‍മാറ്റില്‍ 32 ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റ് അരങ്ങേറും. 

2025ലെ ആദ്യ എഡിഷന് വേദിയാകുക അമേരിക്കയാണ്. വലിയ ടൂര്‍ണമെന്റുകള്‍ നടത്താന്‍ കെല്‍പ്പുള്ള രാജ്യമെന്ന നിലയിലാണ് യുഎസ്എ ആദ്യ വേദിയാകുന്നത്. മാത്രമല്ല 2026ലെ ഫിഫ ലോകകപ്പ് അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളിലാണ് അരങ്ങേറുന്നത് എന്നതും അമേരിക്ക വേദിയാക്കാന്‍ ഫിഫയെ പ്രേരിപ്പിച്ചു. ഈ വര്‍ഷം നടക്കുന്ന കോപ്പ അമേരിക്ക ഫുട്‌ബോള്‍ പോരാട്ടവും അമേരിക്കയില്‍ തന്നെയാണ് അരങ്ങേറുന്നത്. 

2021- 24 കാലത്തിനിടയ്ക്ക് കോണ്‍ഫെഡറേഷന്‍ ചാമ്പ്യന്‍മാരായ ക്ലബുകള്‍ക്ക്  ക്ലബ് ലോകകപ്പ് യോഗ്യയുണ്ട്. ചെല്‍സി, റയല്‍ മാഡ്രിഡ്, ഈ സീസണിലെ ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി ടീമുകള്‍ കന്നി ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കും. ഏഴ് ടീമുകള്‍ക്ക് പങ്കാളിത്തമുള്ള ടൂര്‍ണമെന്റിന്റെ നിലവിലെ പതിപ്പ് ഈ സീസണോടെ അവസാനിക്കും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ എസ് ഹരിഹരന്റെ വീടിന് നേര്‍ക്ക് ആക്രമണം, സ്‌കൂട്ടറിലെത്തിയ സംഘം സ്‌ഫോടക വസ്തു എറിഞ്ഞു

ബംഗളൂരുവിനെതിരെ ഡല്‍ഹിക്ക് 188 റണ്‍സ് വിജയലക്ഷ്യം

കരമന അഖില്‍ വധം: മുഖ്യ പ്രതി സുമേഷ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും പിടിയില്‍

ഉണ്ണിത്താന് വേണ്ടി പുറത്ത് പോകുന്നു, രാജി ഭീഷണിയുമായി ബാലകൃഷ്ണന്‍ പെരിയ

സഞ്ജുവിന്റെ ത്രോ മനപ്പൂര്‍വം തടഞ്ഞതോ? ജഡേജയുടെ ഔട്ടിനെ ചൊല്ലി തര്‍ക്കം, വിഡിയോ