കായികം

അശ്വിന്റെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ ഓസിസ് ഓപ്പണര്‍ പുറത്ത്;  'സ്പിന്‍ അത്ഭുതം' പ്രതീക്ഷിച്ച് ഇന്ത്യ

സമകാലിക മലയാളം ഡെസ്ക്


ഇന്‍ഡോര്‍: ഇന്ത്യക്കെതിരെ മൂന്നാം ടെസ്റ്റില്‍ ജയിക്കാന്‍ 76 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങി ഓസ്‌ട്രേലിയക്ക് തിരിച്ചടി. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ഓസ്‌ട്രേലിയയുടെ ഒരുവിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ ആര്‍ അശ്വിന്‍ എറിഞ്ഞ രണ്ടാം പന്തില്‍ ഓസിസ് ഓപ്പണര്‍ ഉസ്മാന്‍ ഖവാജയാണ് പുറത്തായത്. ആദ്യ ഓവര്‍ അശ്വിന്‍ മെയ്ഡന്‍ ആക്കുകയും ചെയ്തു.

ഒന്‍പത് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 12 എന്ന നിലയിലാണ് ഓസിസ്. ജയിക്കാന്‍ ഇനി സന്ദര്‍ശകര്‍ക്ക് വേണ്ടത് 66 റണ്‍സ് മാത്രമാണ്
ലബുഷെയ്ന്‍ (6), ട്രാവിസ് ഹെഡ് (5) എന്നിവരാണ് ക്രീസില്‍. പരമ്പരയിലെ തുടര്‍ച്ചായ മൂന്നാം വിജയത്തിന് ഇനി ഇന്ത്യയ്ക്ക് വേണ്ടത് ഒന്‍പത് വിക്കറ്റും!. ഒന്നാം ഇന്നിങ്‌സിലെ അതേ ഫോമിലേക്ക് അശ്വിനും ജഡേജയും ഉയര്‍ന്നാല്‍ ജയം അകലെയല്ലെന്ന് ഇന്ത്യന്‍ ആരാധകരും കണക്കുകൂട്ടുന്നു. രണ്ട് ദിവസത്തിനിടെ മൂപ്പത് വിക്കറ്റുകള്‍ വീണ മത്സരത്തിന്റെ ഫലം ഇന്നുണ്ടാകും. 

ഇന്ത്യന്‍ ബാറ്റിങ് നിരയെ തുടച്ച് നീക്കിയത് ഓസീസ് സ്പിന്നര്‍ ലയണാണ്. 64 റണ്‍സ് വഴങ്ങിയ 8 വിക്കറ്റെടുത്ത ലയണ്‍ ബാറ്റിങ് നിരയുടെ തലയും വാലും അറുത്തപ്പോള്‍ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 163 റണ്‍സിന് പുറത്ത്. കരിയറിലെ രണ്ടാമത്തെ മികച്ച ബോളിങ് പ്രകടനവുമായി നേഥന്‍ ലയണ്‍ തിളങ്ങിയ ദിവസം ഇന്ത്യ നേരിട്ടത് വലിയ ബാറ്റിങ് തകര്‍ച്ചയായിരുന്നു. 

സന്ദര്‍ശകരുടെ ഒന്നാം ഇന്നിങ്‌സ് 197 റണ്‍സില്‍ അവസാനിപ്പിച്ച ശേഷം ബാറ്റിങ് ആരംഭിച്ച ആതിഥേയര്‍ക്ക് നിലയുറപ്പിക്കാന്‍ പോലുമായില്ല. വിക്കറ്റ് നഷ്ടമില്ലാതെ 13 എന്ന സ്‌കോറില്‍ ഉച്ചഭക്ഷണത്തിനു പിരിഞ്ഞ ഇന്ത്യയുടെ തകര്‍ച്ചയ്ക്കു നേഥന്‍ ലയണ്‍ തുടക്കമിട്ടത് രണ്ടാം സെഷനിലെ ആദ്യ ഓവറില്‍. ശുഭ്മന്‍ ഗില്‍ (5) ബോള്‍ഡ്. രോഹിത് ശര്‍മ (12), രവീന്ദ്ര ജഡേജ (7) എന്നിവര്‍ ലയണിന്റെ ഇരകളായപ്പോള്‍ വിരാട് കോഹ് ലിയെ (13) മാത്യു കോനമന്‍ എല്‍ബിഡബ്ല്യുവാക്കി. 4ന് 78 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയ്ക്കു നേരിയ ആശ്വാസം നല്‍കിയത് ചേതേശ്വര്‍ പൂജാരയും (59) ശ്രേയസ് അയ്യരും (26) ചേര്‍ന്നുള്ള അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ്.എന്നാല്‍, ടീം സ്‌കോര്‍ 113ല്‍ നില്‍ക്കെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ഉസ്മാന്‍ ഖവാജയുടെ ഉജ്വല ക്യാച്ചില്‍ ശ്രേയസ് പുറത്തായി. 

തുടര്‍ന്ന് 50 റണ്‍സിനിടെ ഇന്ത്യയുടെ അവസാന 5 വിക്കറ്റുകള്‍ എറിഞ്ഞിട്ട ലയണ്‍, മുന്‍ ടെസ്റ്റുകളില്‍ ഇന്ത്യയെ രക്ഷിച്ച വാലറ്റത്തിന് തല പൊക്കാന്‍ ഇത്തവണ അവസരം നല്‍കിയില്ല. എട്ടാം വിക്കറ്റ് വരെ പിടിച്ചുനിന്ന പൂജാരയ്ക്കു മാത്രമാണ് ലയണിനെ പ്രതിരോധിക്കാനായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്

വില്ല്യംസന്‍ നയിക്കും; ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

കണ്ണൂരില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചു; നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു