കായികം

'നമ്മുടെ സൂര്യ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കും'- പിന്തുണച്ച് യുവരാജ് സിങ്

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഢ്: ഏകദിന കരിയറിലെ ഏറ്റവും മോശം ഫോമിലാണ് ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവ്. ഇക്കഴിഞ്ഞ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മന്നില്‍ മൂന്ന് മത്സരത്തിലും ഗോള്‍ഡന്‍ ഡക്കായി മടങ്ങാനായിരുന്നു താരത്തിന്റെ യോഗം. വന്‍ വിമര്‍ശനമാണ് താരത്തിനെതിരെ ആരധകര്‍ അടക്കമുള്ളവര്‍ ഉയര്‍ത്തുന്നത്. 

സൂര്യകുമാറിന് ശക്തമായ പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇതിഹാസ താരം യുവരാജ് സിങ്. എല്ലാ കായിക താരങ്ങളും കരിയറില്‍ ഇത്തരം സമയങ്ങളിലൂടെ കടന്നു പോകാറുണ്ടെന്നും താരങ്ങളെ ഈ ഘട്ടങ്ങളില്‍ പിന്തുണക്കണമെന്നും യുവരാജ് വ്യക്തമാക്കി. 

'എല്ലാ കായിക താരങ്ങളും കരിയറില്‍ ഉയര്‍ച്ച താഴ്ചകളിലൂടെ കടന്നു പോകാറുണ്ട്. വരുന്ന ലോകകപ്പില്‍ കളിക്കാന്‍ അവസരം കിട്ടിയാല്‍ സൂര്യകുമാറിന് ഇന്ത്യയുടെ നിര്‍ണായക റോള്‍ വഹിക്കാനുണ്ട് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നമ്മുടെ കളിക്കാരെ പിന്തുണയ്ക്കണം കാരണം നമ്മുടെ സൂര്യ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കും'- യുവരാജ് കുറിച്ചു.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങിയാണ് സൂര്യകുമാര്‍ പുറത്തായത്. രണ്ടാം മത്സരത്തിലും സമാന രീതിയില്‍ സ്റ്റാര്‍ക്കിന് വിക്കറ്റ് നല്‍കിയാണ് താരം മടങ്ങിയത്. മൂന്നാം പോരാട്ടത്തില്‍ ആഷ്ടന്‍ ആഗറുടെ പന്തില്‍ സൂര്യ ക്ലീന്‍ ബൗള്‍ഡായി മടങ്ങിയാണ് ഹാട്രിക്ക് ഗോള്‍ഡന്‍ ഡക്ക് താരം സ്വന്തമാക്കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സോളാര്‍ സമരം പെട്ടെന്ന് അവസാനിച്ചത് എങ്ങനെയാണ്? മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

ഫഹദ് ഫാസിലും ജീത്തു ജോസഫും ഒന്നിക്കുന്നു: ആവേശത്തിൽ ആരാധകർ

കർശനമായ ഭക്ഷണക്രമം, രണ്ടാഴ്ച കൊണ്ട് കുറച്ചത് 10 കിലോ; കുറിപ്പുമായി പാർവതി

തലസ്ഥാനത്ത് ശക്തമായ മഴ; ഒരു മണിക്കൂറില്‍ പെയ്തത് 52 മില്ലിമീറ്റര്‍, താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍

ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് തീപിടിത്തം; വീഡിയോ