കായികം

ഡല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍ത്തു;  പ്രഥമ വനിത പ്രീമിയര്‍ ലീഗ് കിരീടം മുംബൈ ഇന്ത്യന്‍സിന്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രഥമ വനിത ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് കിരീടം മുംബൈ ഇന്ത്യന്‍സിന്. ഫൈനല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് മുംബൈയുടൈ കിരീടനേട്ടം. നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് നേടിയ മുംബൈ മൂന്ന് പന്തും ഏഴും വിക്കറ്റും ശേഷിക്കെ വിജയതീരത്തെത്തി. 

അര്‍ധ സെഞ്ചുറി നേടിയ ഇംഗ്ലീഷ് ബാറ്റര്‍ നാറ്റ് സ്‌കീവര്‍ ബ്രുന്റ് മുംബൈയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. ഏഴ് ഫോറടിച്ച സ്‌കീവര്‍ 55 പന്തില്‍ 60 റണ്ണുമായി പുറത്താകാതെ നിന്നു. മെലി കെറായിരുന്നു (14) ഒപ്പം. അവസാന ഓവറില്‍ ജയിക്കാന്‍ അഞ്ച് റണ്‍ മതിയായിരുന്നു. ജയിക്കാന്‍ ആവശ്യമായ ചെറിയ ലക്ഷ്യത്തിലേക്കുള്ള മുംബൈയുടെ തുടക്കം നന്നായില്ല. ഓപ്പണര്‍മാരായ ഹെയ്ലി മാത്യൂസും (13) യസ്തിക ഭാട്യയും (4) വേഗം പുറത്തായി. നാറ്റ് സ്‌കീവര്‍ ബ്രുന്റും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ചേര്‍ന്നാണ് വിജയത്തിന് അടിത്തറയിട്ടത്. മൂന്നാംവിക്കറ്റില്‍ ഇവര്‍ 109 റണ്ണടിച്ചു. 39 പന്തില്‍ 37 റണ്ണെടുത്ത ഹര്‍മന്‍പ്രീത് റണ്ണൗട്ടായി. മുംബൈക്ക് ജയിക്കാന്‍ അപ്പോള്‍ നാല് ഓവറില്‍ വേണ്ടിയിരുന്നത് 37 റണ്‍.

അവസാന വിക്കറ്റില്‍ രാധ യാദവും ശിഖ പാണ്ഡേയും നടത്തിയ ചെറുത്തുനില്‍പ്പാണ് ഡല്‍ഹിക്ക് പൊരുതാനുള്ള സ്‌കോര്‍ സമ്മാനിച്ചത്. 16 ഓവറില്‍ ഒമ്പത് വിക്കറ്റിന് 79 റണ്ണെന്ന നിലയിലായിരുന്നു തകര്‍ച്ച. അവസാന നാല് ഓറില്‍ ഇരുവരും ചേര്‍ന്ന് 52 റണ്‍ നേടി. അവസാന ബാറ്ററായ രാധ യാദവ് 12 പന്തില്‍ 27 റണ്ണെടുത്ത് പുറത്താകാതെനിന്നു. രണ്ടുവീതം ഫോറും സിക്സറും കണ്ടെത്തി. ശിഖ 17 പന്തില്‍ 27 റണ്‍ നേടി കൂട്ടായി.

ഓപ്പണറായ ക്യാപ്റ്റന്‍ മെഗ് ലാന്നിങ് 29 പന്തില്‍ 35 റണ്ണുമായി ഉയര്‍ന്ന സ്‌കോറുകാരിയായി. ഷഫാലി വര്‍മയും (11), ജെമീമ റോഡ്രിഗസും (9) തിളങ്ങിയില്ല. മരിസന്നെ കാപ്പ് 18 റണ്‍ നേടി. മലയാളിതാരം മിന്നു മണി ഒമ്പത് പന്തില്‍ നേടിയത് ഒരു റണ്‍. മുംബൈക്കായി ഇസി വോങ്, ഹെയിലി മാത്യൂസ് എന്നിവര്‍ മൂന്ന് വിക്കറ്റ്വീതം നേടി. മെലി കെറിന് രണ്ട് വിക്കറ്റുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രഭാകരന്‍ വീണിട്ട് 15 വര്‍ഷം; പുലികള്‍ വീണ്ടും സംഘടിക്കുന്നു?, ശ്രീലങ്കയില്‍ ജാഗ്രത

'പത്ത് വർഷം കൊണ്ട് രാജ്യത്തിനുണ്ടായ വളർച്ച അതിശയിപ്പിക്കുന്നത്'; മോദിയെ പ്രശംസിച്ച് രശ്മിക

റെക്കോര്‍ഡുകളുടെ പെരുമഴയില്‍ ബാബര്‍ അസം കോഹ്‌ലിയെയും മറികടന്നു

പാക് അധീന കശ്മീര്‍ നമ്മുടേത്; തിരിച്ചുപിടിക്കാന്‍ ബിജെപി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: അമിത് ഷാ

ആദ്യത്തെ ആവേശം പിന്നീടുണ്ടാവില്ല; വണ്ണം കുറയ്‌ക്കുമ്പോൾ ഈ തെറ്റുകൾ ഇനി ചെയ്യ‌രുത്