കായികം

വരുമാനം 1112 കോടി രൂപ! പണം വാരും ക്രിസ്റ്റ്യാനോ റൊണാൾഡോ; കായിക താരങ്ങളിലെ സമ്പന്നൻ

സമകാലിക മലയാളം ഡെസ്ക്

റിയാദ്: 2023ലെ ഏറ്റവും സമ്പന്നരായ കായിക താരങ്ങളുടെ പട്ടികയിൽ പോർച്ചു​ഗൽ നായകനും അൽനസർ സൂപ്പർ താരവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒന്നാം സ്ഥാനത്ത്. പിഎസ്ജി താരങ്ങളായ അർജന്റീന നായകൻ ലയണൽ മെസിയും ഫ്രഞ്ച് സ്ട്രൈക്കർ കിലിയൻ എംബാപ്പെയും രണ്ടും മൂന്നും സ്ഥാനങ്ങളിൽ. 2022 മെയ് ഒന്നു മുതൽ 2023 മെയ് ഒന്നു വരെയുള്ള കണക്കനുസരിച്ചാണ് പട്ടിക തയ്യാറാക്കിയത്.

വൻ തുക പ്രതിഫലവുമായി സൗദി അറേബ്യൻ ക്ലബ് അൽ നസറിലേക്ക് ഈയടുത്താണ് ക്രിസ്റ്റ്യാനോ മാറിയത്. മാഞ്ചസ്റ്റർ യുനൈറ്റഡിൽ നിന്ന് 2025 വരെയുള്ള കരാറിലാണ് താരം സൗദി ലീ​ഗിലേക്ക് മാറിയത്. 

എതാണ്ട് 1112 കോടി (13.6 യുഎസ് ഡോളർ) യാണ് താരത്തിന്റെ വരുമാനമെന്ന് ഫോബ്സ് മാസിക പറയുന്നു. മെസിയുടേത് 1063 കോടി രൂപ (13 കോടി ഡോളർ), 981 കോടി രൂപ (12 കോടി ഡോളർ) എന്നിങ്ങനെയാണ്. 11.9 കോടി ഡോളറുമായി ബാസ്കറ്റ്ബോൾ സൂപ്പർ താരം ലെബ്രോൺ ജെയിംസ് നാലാമതും, മെസ്ക്കൻ ബോക്സർ കാനലോ അൽവാരസ് 11 കോടി ഡോളറുമായി അഞ്ചാമതും നിൽക്കുന്നു. 

ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന ഇന്ത്യൻ കായിക താരങ്ങളിൽ വിരാട് കോഹ്‌ലിയാണ് മുന്നിൽ. എന്നാൽ ഫോബ്സിന്റെ ആദ്യ പത്തിൽ ഇന്ത്യൻ താരം കോഹ്‌ലി ഉൾപ്പെട്ടിട്ടില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍